ETV Bharat / bharat

'ഇൻഡിഗോ ബന്ദ് കരോ'; ഡൽഹി-ദിയോഗർ വിമാനം റദ്ദാക്കിയതിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ

author img

By ETV Bharat Kerala Team

Published : Jan 31, 2024, 4:41 PM IST

Updated : Jan 31, 2024, 8:17 PM IST

Delhi Deogarh Flight Cancellation  IndiGo flight Cancellation  Passengers Against Airline  ഇൻഡിഗോ വിമാനം റദ്ദാക്കി  പ്രതിഷേധവുമായി യാത്രക്കാർ
IndiGo flight Cancellation

ഇൻഡിഗോ ഫ്ലൈറ്റ് 6E 2198 റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളത്തില്‍ മുദ്രാവാക്യം മുഴക്കി യാത്രക്കാർ.

ന്യൂഡൽഹി: ഡൽഹിയില്‍ നിന്നും പുറപ്പെടേണ്ട ഡൽഹി - ദിയോഗർ ഇൻഡിഗോ വിമാനം റദ്ദാക്കി. വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനക്കമ്പനിക്കെതിരെ മുദ്രാവാക്യം മുഴക്കി (Indi Go Flight Cancellation Passengers Against Airline).വിമാനം വൈകുകയും പെട്ടെന്ന് റദ്ദാക്കുകയും ചെയ്‌തതിനെ തുടർന്നാണ് യാത്രക്കാര്‍ ഇൻഡിഗോ കള്ളമാരാണെന്നും നിര്‍ത്തലാക്കണമെന്നും (ഇൻഡിഗോ ചോർ ഹേ, ബന്ദ് കരോ) ആവശ്യപ്പെട്ട് വിമാനത്താവളത്തിനുള്ളില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചിരുന്നു. കൂടാതെ റീഫണ്ടും ലഭിക്കാനുള്ള ഓപ്ഷനുകള്‍ നൽകുകയും ചെയ്‌തിരുന്നു.

'ദിയോഗറിലെ വിമാനത്താവളത്തിന് ചുറ്റും കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റാമാണ് 2024 ജനുവരി 30, ജനുവരി 31 തീയതികളിൽ ഡൽഹിയിൽ നിന്ന് ദിയോഗറിലേക്കുള്ള ഇൻഡിഗോ ഫ്ലൈറ്റ് 6E 2198 റദ്ദാക്കാന്‍ കാരണമായതെന്ന് വിമാനക്കമ്പനി പ്രസ്‌താവനയില്‍ അറിയിക്കുകയും ചെയ്‌തു.

അതേ സമയം ഇൻഡിഗോയ്‌ക്കെതിരെ കുറച്ചുകാലമായി പരാതികള്‍ ഉയര്‍ന്നിരുന്നു. യാത്രക്കാരുടെ പ്രതിഷേധം പരിഗണിച്ച് ഏവിയേഷൻ സെക്യൂരിറ്റി വാച്ച്‌ഡോഗ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) കമ്പനിക്ക് നോട്ടീസ് അയച്ചു. അതേസമയം രണ്ടാഴ്‌ച മുമ്പ് വിമാനം വൈകിയതിനെ തുടര്‍ന്ന് ഇൻഡിഗോ വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ ഒരു യാത്രക്കാരൻ മർദ്ദിച്ചിരുന്നു.

Last Updated :Jan 31, 2024, 8:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.