ETV Bharat / bharat

ഭരണഘടന പൊളിക്കുമെന്ന് ബിജെപി എംപി; ഭൂരിപക്ഷം വര്‍ധിച്ചാല്‍ മോദി സര്‍ക്കാര്‍ ഭരണഘടന പൊളിച്ചെഴുതുമെന്ന് കര്‍ണാടക എംപി

author img

By ETV Bharat Kerala Team

Published : Mar 10, 2024, 9:14 PM IST

ഭരണഘടന പൊളിച്ചെഴുതുമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംപി രംഗത്ത്. കര്‍ണാടക എംപി അനന്ത്കുമാര്‍ ഹെഗ്‌ഡെയാണ് വിവാദ പരാമര്‍ശം നടത്തിയത്. പ്രസ്‌താവയ്ക്കെതിരെ സിപിഎം അടക്കമുള്ള കക്ഷികള്‍ രംഗത്ത്.

Ananthakumar Hegde  Constitution will change  BJP  NDA
BJP Again on Contraversy; their MP Ananthakumar Hegde says Constitution will change, if they got majority

ന്യൂഡല്‍ഹി: ഒരിക്കല്‍ കൂടി എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന വിവാദപരാമർശവുമായി കർണാടക ബിജെപി എംപി രംഗത്ത്. ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായാൽ ഭരണഘടന മാറ്റിയെഴുതുമെന്നാണ് അനന്ത് കുമാർ ഹെഗ്ഡെയുടെ പരാമര്‍ശം(Ananthakumar Hegde).

ലോക്‌സഭയിൽ എന്‍ഡിഎയ്ക്ക് നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്. രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാൻ കുറച്ച് സീറ്റുകളുടെ കുറവുണ്ട്.രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാൻ വിവിധ സംസ്ഥാന നിയമസഭകളിൽ കൂടുതല്‍ അംഗങ്ങള്‍ വേണം( Constitution will change).

ഹിന്ദുത്വത്തിന് തിരിച്ചടിയാകുന്ന തരത്തിലുള്ള പല മാറ്റങ്ങളും കോൺഗ്രസ് ഭരണഘടനയിൽ കൊണ്ടുവന്നു. ഇതെല്ലാം തിരുത്തിയെഴുതാൻ ഇരു സഭകളിലും നല്ല ഭൂരിപക്ഷം വേണം. ലോക്‌സഭയിൽ 400 സീറ്റുകളോടെ മൃഗീയഭൂരിപക്ഷം ഉറപ്പാക്കണമെന്ന് മോദി പറഞ്ഞതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഉത്തരകന്നഡയിലെ നിലവിലെ എംപിയാണ് അനന്ത് കുമാർ ഹെഗ്ഡെ(BJP).

അതേസമയം ഭരണഘടന മാറ്റിയെഴുതുമെന്ന ബിജെപി എംപിയുടെ പ്രസ്‌താവന ജനാധിപത്യ തത്വങ്ങളെ അവഹേളിക്കുന്നതെന്ന് സിപിഎം പിബി കുറ്റപ്പെടുത്തി.ഭരണഘടനയെ സംരക്ഷിക്കുന്നതില്‍ ഉറച്ച് നില്‍ക്കും.ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമത്തെ എതിർക്കുമെന്നും സിപിഎം വ്യക്തമാക്കി.

നേരത്തെയും പല വിവാദ പ്രസ്‌താവനകളും നടത്തിയിട്ടുള്ള നേതാവാണ് ഹെഗ്ഡെ. ആമിര്‍ഖാന്‍റെ പരസ്യത്തിനെതിരെ രംഗത്ത് എത്തി വിവാദം ക്ഷണിച്ച് വരുത്തിയിരുന്നു.

Also read: 'തെരുവില്‍ പടക്കം പൊട്ടിക്കരുത്' ; ആമിര്‍ഖാന്‍റെ സിയറ്റ് പരസ്യം ഹിന്ദുക്കളെ വേദനിപ്പിക്കുന്നതെന്ന് ബി.ജെ.പി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.