ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജനുവരി 22 തിങ്കള്‍)

author img

By ETV Bharat Kerala Team

Published : Jan 22, 2024, 7:29 AM IST

Horoscope Today: ഇന്നത്തെ ജ്യോതിഷഫലം

Todays Horoscope  ഇന്നത്തെ രാശി ഫലം  ഇന്നത്തെ ജ്യോതിഷഫലം  Todays Horoscope Result
Today's Horoscope-january 22 Monday

തീയതി: 22-01-2024 തിങ്കള്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

തിഥി: മകരം ശുക്ല ദ്വാദശി

നക്ഷത്രം: മകയീര്യം

അമൃതകാലം: 2.02 pm മുതല്‍ 3.30 pm വരെ

വര്‍ജ്യം: 6.15 pm മുതല്‍ 7.50 pm വരെ

ദുര്‍മുഹൂര്‍ത്തം: 01.11 pm മുതല്‍ 01.59 pm വരെ, 03.35 pm മുതല്‍ 4.23 pm വരെ

രാഹുകാലം: 8.14 am മുതല്‍ 9.41 am വരെ

സൂര്യോദയം: 06:47 AM

സൂര്യാസ്‌തമയം: 06:24 PM

ചിങ്ങം: ഇന്ന് ജാഗ്രത പാലിക്കുന്നത് ഉചിതമാകും. കടുത്ത സമ്മർദ്ദത്തിലും പിരിമുറുക്കത്തിലും ആകാന്‍ സാധ്യതയുണ്ട്. ഇത് ദിവസം മുഴുവൻ നിങ്ങളെ അസ്വസ്ഥരാക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി തർക്കങ്ങളോ വൈരുദ്ധ്യങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക.

കന്നി: നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങൾ ഇന്ന് തിളങ്ങുന്ന നിലയിലാണ്. അതിനാല്‍ സന്തോഷിക്കാനുള്ള സമയമാണ്. ബന്ധുക്കളാലും സുഹൃത്തുക്കളാലും പ്രയോജനങ്ങള്‍ ലഭിച്ചേക്കാം. ഇത് അവരെ നിങ്ങളുമായി കൂടുതൽ അടുപ്പിക്കും. എങ്കിലും നിങ്ങളുടെ നക്ഷത്രങ്ങൾ ഉച്ചയ്ക്ക് ശേഷം നിഷ്ക്രിയമാകുന്നതായി തോന്നിയേക്കാം. അതിനാല്‍ നിങ്ങൾ ആശങ്കാകുലരാകാൻ സാദ്ധ്യതയുണ്ട്.

തുലാം: ഇന്നത്തെ നിങ്ങളുടെ ദിവസം ഭാഗ്യം നിറഞ്ഞതാണ്. കോടതിയിലെ നിയമ തർക്കങ്ങൾക്ക് ഇന്ന് അന്തിമ തീരുമാനമാകാന്‍ സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ് മറ്റൊരാളുടെ കാഴ്‌ചപ്പാടിന് കീഴടങ്ങാതെ നിങ്ങൾ സ്വയം നിങ്ങളെ കണ്ടെത്തണം. വ്യക്തിബന്ധങ്ങളിൽ നിങ്ങൾ ധീരമായ നീക്കങ്ങൾ നടത്തും.

വൃശ്ചികം: ഇന്നുമുഴുവൻ നിങ്ങൾ പ്രതീക്ഷയോടെ തുള്ളിച്ചാടി നടക്കും. ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾ തിരക്കുപിടിച്ച ഓട്ടത്തിലായിരിക്കും. നിങ്ങളുടെ ചിന്ത മുഴുവന്‍ ബിസിനസ് കാര്യങ്ങളിലും പൂർത്തിയാവാതെ കിടക്കുന്ന കാര്യങ്ങളിലുമായിരിക്കും. പക്ഷേ ദിവസത്തിന്‍റെ അവസാനത്തോടെ, നിങ്ങളുടെ അഭിപ്രായങ്ങൾ രൂപം കൊള്ളുന്നതായും, അവ ഫലപ്രാപ്‌തിയിലെത്തുന്നതായും കാണാം.

ധനു: നിങ്ങൾ കാര്യങ്ങൾ ശരിയായി തിരിച്ചറിയുന്നതിന്‍റെ സമയം എത്തി. പല ദുരൂഹതകളും മറനീക്കി പുറത്തുവരും. അവസാനം, നിങ്ങളുടെ ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങളിലേക്ക് എത്തും. ഇന്ന് നിങ്ങൾ ഉണ്ടാക്കുന്ന ബന്ധങ്ങൾ എല്ലാം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതാകും. പ്രിയപ്പെട്ടവർക്കൊപ്പം നന്ദിയോടെ കഴിയാന്‍ നിങ്ങൾക്കിന്ന് സാധിക്കും. ഇന്ന് നിങ്ങൾ വളരെ ഉയർന്ന തരത്തിലുള്ള സ്നേഹം അനുഭവിക്കും.

മകരം: ഇന്ന് നിങ്ങളുടെ പ്രതീക്ഷകൾ സമ്മിശ്രവികാരങ്ങളിലേക്ക് നയിക്കും. ചുറ്റുമുള്ളവരിൽ നിന്നും നിരവധി പ്രതീക്ഷകൾ വച്ചുപുലര്‍ത്തുന്നതിനാല്‍ വിചാരിക്കുന്ന തരത്തിലുള്ള ഫലങ്ങൾ ലഭിക്കില്ല. നിങ്ങൾ സ്വന്തം കാലിൽ നിൽക്കുക, മികച്ച പദ്ധതികൾ തയ്യാറാക്കുക, അവ നടപ്പിലാക്കുക. പണം ചെലവഴിക്കുന്നത് കുഴപ്പത്തിൽ ചാടിക്കാൻ സാധ്യതയുള്ളതിനാൽ, വളരെ കുറച്ച് മാത്രം ചെലവഴിക്കുക. ഈ രീതി അവലംബിക്കുന്നത് നിങ്ങൾക്ക് സമൂഹത്തിലുള്ള മാന്യത ഉയർത്താൻ സഹായിക്കും.

കുംഭം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമാകും. കച്ചവടക്കാർക്കും തൊഴിലാളികള്‍ക്കും ഇത് ലാഭകരമായ ഒരു ദിവസമാണ്. ലാഭം നേടുന്നതിനൊപ്പം, ഉയര്‍ച്ചകളും വന്നുചേരും. നിങ്ങളുടെ പദ്ധതികളില്‍ നിങ്ങൾ നന്നായി പ്രവർത്തിക്കുകയും, മുതിർന്നവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതിനാലാണത്.

മീനം: ഇന്ന് നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടാം. പക്ഷേ നിങ്ങളുടെ കുടുംബവും ബന്ധുമിത്രാദികളും വളരെക്കാലത്തിനുശേഷം നിങ്ങളുടെ അടുത്തേക്ക് വരുന്നത് ഇന്ന് കാണാനാകും. ഇത് നിങ്ങളെ സന്തോഷിപ്പിക്കും.

മേടം: ഒരു സുവർണാവസരം ഇന്ന് നിങ്ങളുടെ വാതിലിൽ വന്ന് മുട്ടിയേക്കാം. നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാവുന്ന ഇടപാടുകളിലൂടെ ബിസിനസിൽ പുതിയ നാഴികക്കല്ലുകൾ സ്ഥാപിക്കാൻ കഴിയും. വിളവെടുക്കുന്ന പഴങ്ങൾ നിങ്ങളുടെ പരിശ്രമത്തെ ആശ്രയിച്ചായിരിക്കും.

ഇടവം: ഇന്ന് തീരുമാനങ്ങൾ എടുക്കുന്നതിന് നിങ്ങളുടെ കണക്കുകൂട്ടലുകളും വിശകലന പാടവവും ആവശ്യമായി വന്നേക്കും. പല കാര്യങ്ങളിലും വിജയം നേടാനാകും. നിങ്ങളെ തളർത്തുന്ന കയ്പ്പുള്ള ചിന്തകളിൽനിന്ന് വിമുക്‌തനാകാൻ ആഗ്രഹിച്ചേക്കും. ഇന്ന് വൈകിട്ടോടെ നിങ്ങൾക്ക് കൂടുതൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കും.

മിഥുനം: ഇന്നത്തെ ദിവസം നിങ്ങളുടെ വ്യക്തിത്വത്തെ നിർണയിക്കുമെന്ന് ഓർക്കുക. നിങ്ങളെക്കുറിച്ച് തെറ്റായ നിഗമനങ്ങൾ ഉണ്ടാക്കാൻ മറ്റുള്ളവർ നിർബന്ധിതരാകുന്നു. നിങ്ങൾക്കായി കുറച്ച് സമയം ചെലവഴിക്കാൻ ഇത് നിങ്ങളെ സഹായിക്കും. എതിർലിംഗത്തിലുള്ള ഒരു സുഹൃത്തിനോടൊപ്പം ഇന്ന് ഉറച്ച് സമയം ചെലവഴിക്കുക. അത് നിങ്ങൾക്ക് ദീർഘസ്ഥായിയായ പ്രഭാവം നൽകിയേക്കും.

കര്‍ക്കടകം: ഇന്നത്തെ ദിവസത്തിന്‍റെ ആദ്യപകുതി നിങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടായി തോന്നാം. എന്നിരുന്നാലും, എതിരാളികൾ ഉണ്ടായാലും നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും ഫലപ്രദമാകും. വിദ്യാർത്ഥികൾക്ക് ഇന്ന് അക്കാദമിക് രംഗത്ത് മികവ് പുലർത്താനാകും. നിങ്ങളുടെ ആരോഗ്യം ഇന്ന് മികച്ചതായിരിക്കില്ല, പ്രത്യേകിച്ച് നിങ്ങളുടെ വയറ് നിങ്ങൾക്ക് വിഷമകരമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.