ETV Bharat / bharat

പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നു; അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റുമാര്‍

author img

By ETV Bharat Kerala Team

Published : Feb 13, 2024, 9:20 PM IST

പരിശീലന പറക്കലിനിടെ കൊല്‍ക്കത്തയില്‍ ഹോക്ക് വിമാനം തകര്‍ന്നു. കലൈകുണ്ഡ എയര്‍ബേസിലാണ് സംഭവം. കാരണം കണ്ടെത്താന്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറി രൂപീകരിച്ചു.

Hawk Aircraft Accident  Flight Accident In Bengal  വ്യോമസേന വിമാനം തകര്‍ന്നു  ഹോക്ക് ട്രെയിനര്‍ വിമാനം തകര്‍ന്നു  ഹോക്ക് ട്രെയിനര്‍ വിമാനാപകടം
Hawk Aircraft Met With An Accident At Kalaikunda In West Bengal

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കലൈകുണ്ഡ എയര്‍ബേസില്‍ പരിശീലന പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ ഹോക്ക് ട്രെയിനര്‍ വിമാനം തകര്‍ന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് (ഫെബ്രുവരി 13) വൈകുന്നേരം 3.35 ഓടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത് ( Hawk Aircraft Accident).

അപകടത്തില്‍ ജീവഹാനിയോ നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു. അപകട കാരണം കണ്ടെത്താന്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറി രൂപീകരിച്ചിട്ടുണ്ട്. വിമാനത്തിലെ സാങ്കേതിക പിഴവുകളോ പൈലറ്റുമാരുടെ അശ്രദ്ധയാണോ തുടങ്ങി അപകടത്തിന്‍റെ കാരണങ്ങളെ കുറിച്ചെല്ലാം സിഒഎ അന്വേഷണം നടത്തും.

ഐഎഎഫ്‌ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ വ്യോമ സേനകള്‍ ഉപയോഗിക്കുന്ന ജെറ്റ് പരവര്‍ഡ് അഡ്വാന്‍സ്‌ഡ് ട്രെയിനറാണ് ഹോക്ക് ട്രെയിനർ എയർക്രാഫ്റ്റ്. യുദ്ധ വിമാനങ്ങളിലേക്ക് അടക്കമുള്ള പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുവാന്‍ ഹോക്ക് ട്രെയിനര്‍ വിമാനം ഉപയോഗിച്ച് വരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.