ETV Bharat / bharat

സന്ദേശ്ഖാലി:പ്രതികളെ പിടികൂടുന്നതിൽ പരാജയപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഗവർണർ ആനന്ദ ബോസ്

author img

By PTI

Published : Feb 27, 2024, 11:28 AM IST

ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കൊല്‍ക്കൊത്ത ഹൈക്കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് ഗവര്‍ണര്‍ തൃണമൂല്‍ സര്‍ക്കാരിന് കത്തയച്ചത്. ഷാജഹാന്‍ ഷെയ്ഖിന്‍റെ കൂട്ടാളിയും തൃണമൂൽ നേതാവുമായ അജയ് മൈതിയെ ഞായറാഴ്ച (25-02-2024) വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Governor CV Ananda Bose TMC leader Shajahan Sheikh സി വി ആനന്ദ ബോസ് സന്ദേശ്ഖാലി കേസ് Sandeshkhali case
Governor C.V Ananda Bose asked the state government to file a report Against TMC leader Shajahan Sheikh

കൊല്‍ക്കത്ത: സന്ദേശ്ഖാലി കേസിലെ പ്രതികളെ പിടികൂടുന്നതിൽ പരാജയപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് സംസ്ഥാന സർക്കാരിനോട്.

പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയ കേസിൽ ആരോപണവിധേയനായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്ന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു (Sandeshkhali case).

ഇയാൾക്കെതിരായ നടപടികൾ തടയില്ലെന്നു വ്യക്തമാക്കിയ കോടതി ഷാജഹാൻ ഷെയ്ഖിനെതിരായ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്, സിബിഐ, സംസ്ഥാന ആഭ്യന്തര സെക്രട്ടറി എന്നിവരെയും കേസില്‍ കക്ഷി ചേർത്തു. ഇതിന് പിന്നാലെയാണ് ഗവർണർ സി.വി. ആനന്ദ ബോസിന്‍റെ ഉത്തരവ്.

സന്ദേശ്ഖാലി സംഭവങ്ങളിൽ ഷാജഹാൻ ഷെയ്ഖിനെ ഉടൻ അറസ്റ്റ് ചെയ്യണം, അറസ്റ്റ് ചെയ്യാനായില്ലെങ്കില്‍ അതിന്‍റെ കാരണങ്ങൾ 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണം, കൂടാതെ സന്ദേശ്ഖാലിയിൽ അക്രമികൾ കുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രാജ്ഭവന് റിപ്പോർട്ട് സമർപ്പിക്കാനും ഗവർണർ സംസ്ഥാനത്തോട് ആവശ്യപ്പെട്ടതായി രാജ്ഭവന്‍ ഉദ്യോഗസ്ഥൻ അറിയിച്ചു (West Bengal Governor CV Ananda Bose)

'കുട്ടിയെ അക്രമികൾ എറിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിന്‍റെ സത്യാവസ്ഥ പരിശോധിക്കണം. സംഭവം ശരിയാണെന്ന് കണ്ടെത്തിയാൽ, കർശന നടപടി സ്വീകരിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണം'. ഗവർണറുടെ കത്തിൽ പറയുന്നു.

കൊൽക്കത്തയിൽ നിന്നു 100 കിലോമീറ്റർ അകലെ സുന്ദർബൻ അതിർത്തിയിലുള്ള ചെറു ദ്വീപാണ് സന്ദേശ്ഖാലി. ഇവിടത്തെ ദളിത്, പിന്നാക്ക സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ഇവരുടെ ഭൂമി ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും തട്ടിയെടുക്കുന്നുവെന്നാണു പരാതി. ഭൂമി തട്ടിപ്പും ലൈംഗികാതിക്രമവുമുൾപ്പെടെ 70 പരാതികളാണു ഷാജഹാൻ ഷെയ്ഖിനെതിരെയുള്ളത് (TMC leader Shajahan Sheikh).

ജനുവരി അഞ്ചിന് സന്ദേശ്ഖാലിയിലെ തന്‍റെ സ്ഥാപനം റെയ്ഡ് ചെയ്യാൻ പോയ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ആൾക്കൂട്ട ആക്രമണം ഉണ്ടായതിന് ശേഷം പ്രദേശത്തെ തൃണമൂൽ കോൺഗ്രസിലെ ഷാജഹാൻ ശൈഖിനും അദ്ദേഹത്തിന്‍റെ അനുയായികൾക്കും എതിരെ ഭൂമി കൈയ്യേറ്റം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾക്ക് പൊലീസ് കേസ് എടുത്തിരുന്നു.

അതേസമയം ഷാജഹാൻ ഷെയ്ഖിന്‍റെ കൂട്ടാളിയും തൃണമൂൽ നേതാവുമായ അജയ് മൈതിയെ ഞായറാഴ്ച (25-02-2024) വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇയാളെ ഗ്രാമീണർ സംഘം ചേർന്ന് ആക്രമിച്ചിരുന്നു. പാര്‍ട്ടി പദവികളില്‍നിന്ന് അജിതിനെ നീക്കം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. ഇതിനുപിന്നാലെയാണ് ഷാജഹാന്‍റെ അറസ്റ്റ് സംബന്ധിച്ചും ഹൈക്കോടതി വ്യക്തത നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.