ETV Bharat / bharat

കാറിനടിയില്‍ രണ്ട് മൃതദേഹം കൂടി; മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നു - Hoarding Collapse Death Toll

author img

By ETV Bharat Kerala Team

Published : May 16, 2024, 9:34 AM IST

മുംബൈയില്‍ മഴയിലും കാറ്റിലും പരസ്യ ബോർഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി.

GHATKOPAR HOARDING COLLAPSE  പരസ്യബോർഡ് തകർന്നുണ്ടായ അപകടം  ADVERTISEMENT BOARD BROKEN  GHATKOPAR ACCIDENT
Maharashtra Ghatkopar Hoarding Collapse Accident ; Two Dead Bodies Were Recovered (Etv Bharat Network)

മുംബൈ: മുംബൈയിൽ മഴയിലും കാറ്റിലും പരസ്യ ബോർഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ മരണസംഖ്യ 16 ആയി ഉയര്‍ന്നു. അപകടത്തിന് പിന്നാലെ കാറിനടിയില്‍ കുടുങ്ങിയ രണ്ട് പേരുടെ മൃതദേഹം എൻഡിആർഎഫ് സംഘം കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഒരു പുരുഷന്‍റെയും സ്‌ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (മെയ് 13) വൈകുന്നേരമാണ് അതിശക്തമായി വീശിയടിച്ച കാറ്റിൽ 120 x 120 അടി നീളമുള്ള ഭീമൻ ഹോർഡിങ് പെട്രോൾ പമ്പിൽ തകർന്നുവീണ് അപകടമുണ്ടായത്. അപകടത്തിൽ 60ല്‍ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഹോർഡിങ്ങിൻ്റെ ഉടമ ഭവേഷ് ഭിഡെയ്‌ക്കും മറ്റുള്ളവർക്കുമെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) 304, 338, 337, 34 വകുപ്പുകൾ പ്രകാര മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചിരുന്നു.

Also Read :ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ ചെമ്പ് ഖനിയിൽ ലിഫ്‌റ്റ് തകർന്നു: കുടുങ്ങിക്കിടന്ന 8 പേരെ രക്ഷിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു - KOLIHAN COPPER MNE LIFT ACCIDENT

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.