ETV Bharat / bharat

ഭാരത് ജോഡോ ന്യായ് യാത്രയിലെ സംഘര്‍ഷം : രാഹുലിനും കെസിക്കുമെതിരെ എഫ്ഐആര്‍ ഇട്ട് അസം പൊലീസ്

author img

By ETV Bharat Kerala Team

Published : Jan 24, 2024, 8:15 AM IST

FIR Against Rahul Gandhi : അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് അസം പൊലീസ്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് കേസ്.

Bharat Jodo Nyay Jatra  Rahul Gandhi Guwahati  ഭാരത് ജോഡോ ന്യായ് യാത്ര  രാഹുൽ ഗാന്ധിക്കെതിരെ കേസ്
FIR Filed Against Rahul Gandhi at Assam

ഗുവാഹത്തി : അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കിടെ നടന്ന അനിഷ്‌ട സംഭവങ്ങളുടെ പേരില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് സംസ്ഥാന സര്‍ക്കാര്‍. അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കെ സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും കേസുണ്ട്. ഇന്നലെ (ചൊവ്വ) തന്നെ ഇവര്‍ക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു (FIR Filed Against Rahul Gandhi at Assam).

"അക്രമം, പ്രകോപനം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കോൺഗ്രസ് അംഗങ്ങൾ നടത്തിയ ആക്രമണം എന്നിവ പരാമർശിച്ച് രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, കനയ്യ കുമാർ, തുടങ്ങിയവർക്കെതിരെ സെക്ഷൻ 120(B)143/147/188/283/353/332/333/427 IPC R/W Sec. 3 of PDPP Act', എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്." മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എക്‌സിൽ പോസ്‌റ്റ് ചെയ്‌തു (Assam CM Against Rahul Gandhi).

  • With reference to wanton acts of violence, provocation , damage to public property and assault on police personnel today by Cong members , a FIR has been registered against Rahul Gandhi, KC Venugopal , Kanhaiya Kumar and other individuals under section…

    — Himanta Biswa Sarma (@himantabiswa) January 23, 2024 " class="align-text-top noRightClick twitterSection" data=" ">

ഹിമന്ത ബിശ്വ ശർമ തന്നെയാണ് ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്നുകാട്ടി രാഹുല്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി ജിപി സിങ്ങിന് നിര്‍ദേശം നല്‍കിയത്. പ്രവർത്തകരെ രാഹുൽ പ്രകോപിപ്പിച്ചെന്നും അവര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌ത ദൃശ്യങ്ങൾ തെളിവായി എടുക്കുമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചു (Case Against Rahul Gandhi).

രാഹുലിനെ തലസ്ഥാന നഗരമായ ഗുവാഹത്തിയിലേക്ക് കടക്കുന്നതില്‍നിന്ന് തടഞ്ഞതിനുപിന്നാലെ പൊലീസുമായി വാക്‌പോരുണ്ടായിരുന്നു. ഇതിനിടെ യാത്ര നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ പൊലീസ് സ്ഥാപിച്ച നിരവധി ബാരിക്കേഡുകൾ കോൺഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ നാല് പൊലീസുകാർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു (Rahul Gandhi Guwahati).

അതേസമയം നടപടിയിൽ പ്രതികരിച്ച രാഹുല്‍ തനിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി ഡിജിപിയോട് നിർദ്ദേശിച്ചത് അവരുടെ ഹൃദയത്തിലെ ഭയമാണ് കാണിക്കുന്നതെന്ന് തുറന്നടിച്ചു. അസമിലെ ജനങ്ങൾ കൊടുങ്കാറ്റ് പോലെ നിലകൊള്ളുന്നത് അവരെ ഭയപ്പെടുത്തുന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു (Bharat Jodo Nyay Jatra Assam).

സിറ്റി പൊലീസ് സ്വമേധയാ തന്നെ ബസിഷ്‌ത സ്‌റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്‌തതായി ഗുവാഹത്തി കമ്മീഷണർ ദിഗന്ത ബോറ നേരത്തെ പറഞ്ഞിരുന്നു. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലെ ഒരു റോഡിലൂടെയും പ്രവേശിക്കാൻ കഴിയില്ലെന്നും, അംഗീകൃത റൂട്ടിലൂടെ മാത്രമേ യാത്ര പോകാനാകൂ എന്നും, ഉപാധികളോടെയാണ് യാത്ര തുടരാൻ അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ജയ് ശ്രീറാം വിളിയുമായി ബിജെപിക്കാർ ; ഫ്ലൈയിങ് കിസ് നൽകി രാഹുൽ ഗാന്ധി

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ജിതേന്ദർ സിങ്, കെ സി വേണുഗോപാൽ, ജയറാം രമേഷ്, ശ്രീനിവാസ് ബിവി, കനയ്യ കുമാർ തുടങ്ങിയവരുടെ പ്രേരണയാല്‍ ജനക്കൂട്ടം അംഗീകൃത റൂട്ടിൽ നിന്ന് വ്യതിചലിച്ച് ഗുവാഹത്തി നഗരത്തിലേക്ക് കടന്നതായും ബോറ ആരോപിച്ചു. ബാരിക്കേഡുകൾ തകർത്ത് റൂട്ട് മാറ്റാൻ വേണ്ടി നേതാക്കൾ പ്രകോപനപരമായ വാക്കുകൾ ഉപയോഗിച്ച് ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു. തൽഫലമായി ജനക്കൂട്ടം അക്രമാസക്തമാവുകയും നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തു, ഒരാൾ ഗുരുതരാവസ്ഥയിലാണെന്നും കമ്മീഷണർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.