ETV Bharat / bharat

കര്‍ഷക പ്രക്ഷോഭം; മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടി സര്‍ക്കാര്‍

author img

By ETV Bharat Kerala Team

Published : Feb 15, 2024, 9:58 PM IST

Updated : Feb 15, 2024, 10:46 PM IST

കര്‍ഷകരുടെ ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഇന്‍റര്‍നെറ്റ് നിരോധനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി ഹരിയാന സര്‍ക്കാര്‍.

Farmers protest  extends suspension of internet  കര്‍ഷക പ്രക്ഷോഭം  മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരോധനം
Haryana government on Thursday extended the ban on mobile internet and bulk SMS services in seven districts by two days till February 17

ചണ്ഡിഗഢ്: മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഹരിയാന സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ഏഴ് ജില്ലകളിലാണ് നിരോധനം. ഫെബ്രുവരി 17 വരെയാണ് നിരോധനം. കര്‍ഷകരുടെ ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് നിരോധനം (Farmers' protest).

മൊബൈല്‍ ഇന്‍റര്‍നെറ്റിനും കൂട്ട എസ്എംഎസിനും നിരോധനമുണ്ട്. അംബാല, കുരുക്ഷേത്ര, കൈതല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ തുടങ്ങിയ ജില്ലകളിലാണ് നിരോധനം. ഈമാസം പതിമൂന്ന് മുതല്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്നീട് പതിനഞ്ചിലേക്ക് നീട്ടി. ഇപ്പോള്‍ അത് പതിനേഴ് വരെ ആയിരിക്കുകയാണ് (Haryana extends suspension of mobile internet services).

കഴിഞ്ഞ ദിവസം പഞ്ചാബിലെ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗമുണ്ടായി. ഹരിയാന പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ചയുമാണ് ഡല്‍ഹി ചലോ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. കാര്‍ഷിക വിളകള്‍ക്ക് ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കണമെന്നും കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ പ്രക്ഷോഭം ('Delhi Chalo' agitation).

നിലവില്‍ നിയമവാഴ്ചയ്ക്ക് വെല്ലുവിളിയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ഇന്‍റര്‍നെറ്റ് നിരോധനം അടക്കം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടിവി എസ്എന്‍ പ്രസാദ് പറഞ്ഞു. പ്രക്ഷോഭകര്‍ പൊതുമുതല്‍ നശിപ്പിക്കലടക്കമുള്ള പ്രതിഷേധങ്ങള്‍ നടത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനാണ് ഇന്‍റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിന്‍റെ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ഇന്‍റര്‍നെറ്റ് -മൊബൈല്‍ സേവന ദാതാക്കളോട് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം കര്‍ഷക പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടികളെ യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് അപലപിച്ചു. 2022ലെ കര്‍ഷകപ്രക്ഷോഭത്തിന് ശേഷം സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഈ അവസരത്തില്‍ മൗലികാവകാശമായ പ്രതിഷേധത്തിലേക്ക് കര്‍ഷകര്‍ കടന്നിരിക്കുകയാണ്. ഇതിനെ അടിച്ചമര്‍ത്താനാണ് അധികാരികളുടെ ശ്രമമെന്നും ഇവര്‍ ആരോപിച്ചു. ഇതിനിടെ നാളെ രാജ്യവ്യാപകമായി ദേശീയ ഗ്രാമീണ്‍ ബന്ദിനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്. സിപിഎം അടക്കമുള്ള രാഷ്‌ട്രീയ കക്ഷികളും ബന്ദിനും പ്രക്ഷോഭത്തിനും പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ രാജ്യം കര്‍ഷകപ്രക്ഷോഭത്തില്‍ വെന്തെരിയുമ്പോള്‍ പ്രധാനമന്ത്രി വിദേശസഞ്ചാരത്തിന് പോയിരിക്കുന്നതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ള ചിലര്‍ രംഗത്തെത്തിയിട്ടുമുണ്ട്.

Also Read: അഖിലേന്ത്യാ കിസാന്‍സഭയുടെ ഭാരത് ബന്ദ് വെള്ളിയാഴ്ച; പിന്തുണ പ്രഖ്യാപിച്ച് സിപിഎം

Last Updated : Feb 15, 2024, 10:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.