ETV Bharat / bharat

സന്യാസിയെ തല്ലിച്ചതച്ച് മദ്യപാനികള്‍; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ അറസ്‌റ്റ് - Drunk Men Brutally Beat Up Monk

author img

By ETV Bharat Kerala Team

Published : Mar 31, 2024, 7:17 PM IST

മദ്യപാനികളായ യുവാക്കള്‍ സന്യാസിയെ മര്‍ദ്ദിച്ചു. പ്രകോപനമായത് സന്യാസിയുടെ ഉപദേശം. ഇരുവരും അറസ്‌റ്റില്‍.

Drunk Men Brutally Beat Up Monk  Gangiri  utharpradesh  Rajesh and his brother Gabis
Aligarh: Two Drunk Men Brutally Beat Up Monk

സന്യാസിയെ തല്ലിച്ചതച്ച് മദ്യപാനികള്‍, ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍

അലിഗഡ് (ഉത്തര്‍പ്രദേശ്): ഞെട്ടിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. രണ്ടുപേര്‍ ചേര്‍ന്ന് ഒരു സന്യാസിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഒരു പെട്രോള്‍ പമ്പില്‍ വച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നു.

ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നതോടെ സംഭവത്തിലുൾപ്പെട്ട രണ്ടുപേരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. രാജേഷ് എന്നയാളെയും അയാളുടെ സഹോദരന്‍ ഗാബിസിനെയുമാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്‌റ്റ് ചെയ്‌തത്.

പമ്പില്‍ നില്‍ക്കുന്ന സന്യാസിയെ പിന്നില്‍ നിന്നെത്തിയ രാജേഷ് തള്ളിയിടുന്നതാണ് ദൃശ്യത്തിന്‍റെ തുടക്കത്തിലുള്ളത്. പിന്നീട് അയാള്‍ മര്‍ദ്ദിക്കുകയും കാലില്‍ പിടിച്ച് വലിക്കുകയും ചെയ്യുന്നത് കാണാം. പിന്നീട് ഗാബിസ് ഒരു വടി കൊണ്ട് ഇയാളെ മര്‍ദ്ദിക്കുന്നു. പമ്പ് ജീവനക്കാര്‍ ഇടപെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുറച്ച് നേരത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു.

Also Read: മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി ബലാത്സംഗം; മദ്രസ അധ്യാപകർക്കും മാനേജർക്കുമെതിരെ കേസ് - Madrassa Cook Gang Raped

മദ്യപിച്ചത് ചോദ്യം ചെയ്‌തതാണ് അവരെ ചൊടിപ്പിച്ചതെന്ന് സന്യാസി പമ്പ് ജീവനക്കാരോട് പറഞ്ഞു. അക്രമികള്‍ അടുത്ത് തന്നെ താമസിക്കുന്നവരാണെന്ന് അവര്‍ സന്യാസിയെ അറിയിച്ചു. പിന്നാലെ അക്രമണത്തെക്കുറിച്ച് സന്യാസി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.