ETV Bharat / bharat

മയക്കുമരുന്ന് കടത്ത് കേസ്; തമിഴ് സിനിമ സംവിധായകന്‍റെയും നിര്‍മാതാവിന്‍റെയും വീടുകളില്‍ റെയ്‌ഡ് - Drug Smuggling Case

author img

By ETV Bharat Kerala Team

Published : Apr 9, 2024, 1:33 PM IST

മയക്കുമരുന്ന് കടത്തുകേസുമായി ബന്ധപ്പെട്ട് സംവിധായകൻ അമീറിൻ്റെ വീട്ടിലും ഓഫിസിലും ചെന്നൈയിലെ സഫർ സാദിഖിൻ്റെ വീട്ടിലും എൻഫോഴ്‌സ്‌മെൻ്റ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തുന്നു.

ED RAIDS AT DIRECTOR AMEERS HOUSE  ED RAIDS AT ZAFAR SADIQS HOUSE  ചെന്നൈ  മയക്കുമരുന്ന് കടത്ത് കേസ്
Drug Smuggling Case, ED Raids At Film Director Ameer's House, And Zafar Sadiq's House

ചെന്നൈ (തമിഴ്‌നാട്) : കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ 2000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസിലെ മുഖ്യപ്രതിയായ തമിഴ് സിനിമ നിർമാതാവ് സഫർ സാദിഖ് ഉൾപ്പെടെ അഞ്ച് പേരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്‌റ്റ് ചെയ്യുകയും അന്വേഷണത്തിന് ശേഷം ജയിലിലാക്കുകയും ചെയ്‌തു. അഞ്ചുപേരെയും കുറിച്ചുള്ള അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ, മയക്കുമരുന്ന് കടത്തുകേസിൽ ലഭിച്ച വരുമാനം ഇവർ ആർക്കൊക്കെ നിക്ഷേപിച്ചു എന്നതിന്‍റെയും, പണം നല്‍കിയവരുടെയും, അവരുമായി അടുത്തിടപഴകിയിരുന്നവരുടെ ബിസിനസ് സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ യൂണിറ്റ് ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണ്.

ഇതുകൂടാതെ, മയക്കുമരുന്ന് കടത്തിന്‍റെ വരുമാനം അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടതിനാൽ എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർ ഇതിനകം കേസ് രജിസ്‌റ്റർ ചെയ്യുകയും കേസുമായി ബന്ധപ്പെട്ട രേഖകൾ കൈപ്പറ്റുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചെന്നൈയടക്കം വിവിധ മേഖലകളിൽ മയക്കുമരുന്ന് കടത്ത് കേസിൽ അറസ്‌റ്റിലായ മുഖ്യപ്രതി ജാഫർ സാദിഖുമായി ബന്ധപ്പെട്ട 35 ഓളം സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ ഇന്ന് റെയ്‌ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിൽ ജാഫർ സാദിഖിന്‍റെ ചെന്നൈ മൈലാപ്പൂരിലെ സാന്തോമിലെ വസതിയിലും എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. അതുപോലെ ജാഫർ സാദിഖുമായി ബന്ധപ്പെട്ട വ്യാപാര സ്ഥലങ്ങളിലും തെരച്ചിൽ നടക്കുന്നുണ്ട്.

സഫർ സാദിഖുമായി പ്രൊഫഷണൽ ബന്ധമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. സമാനമായി എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം ഉദ്യോഗസ്ഥർ അവരുടെ ഉടമസ്ഥതയിലുള്ള പുരശൈവക മേഖലയിലെ ഹോസ്‌റ്റൽ യൂണിയനിലും റെയ്‌ഡ് നടത്തുന്നുണ്ട്.

കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ യൂണിറ്റിലെ ഉദ്യോഗസ്ഥർ സഫർ സാദിഖിന്‍റെ വീട്ടിൽ ഇഡി റെയ്‌ഡ് നടത്തി വീട് സീൽ ചെയ്‌തിരുന്നു. എന്നാൽ വീട് തുറന്ന് അവിടെ താമസിക്കുന്നതിനായി അദ്ദേഹത്തിന്‍റെ കുടുംബത്തിന് കോടതി ഉത്തരവ് ലഭിച്ചു. ഈ സാഹചര്യത്തിൽ സഫർ സാദിഖിന്‍റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർ ഊർജിത പരിശോധന നടത്തിവരികയാണ്.

അതുപോലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് സിനിമ സംവിധായകൻ അമീറിന്‍റെ ചെന്നൈയിലെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തുന്നുണ്ട്.

ALSO READ : മസാല ബോണ്ട്: 'തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് എന്തിനെന്ന് ബോധ്യപ്പെടുത്തണം'; ഇഡിയോട് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.