ETV Bharat / bharat

ജമ്മുകശ്‌മീരിലെ മണ്ണിടിച്ചിലിൽ വീട് തകർന്നു; ഉറങ്ങിക്കിടന്ന അമ്മയും കുട്ടികളുമടക്കം നാല് പേർ മരിച്ചു

author img

By ETV Bharat Kerala Team

Published : Mar 3, 2024, 3:31 PM IST

ജമ്മുകശ്‌മീരിൽ മണ്ണിടിച്ചിലിൽ അമ്മയും കുഞ്ഞുമടക്കം നാല് പേർ മരിച്ചു. ദുരന്തത്തിൽ രണ്ട് പേർക്ക് പരിക്ക്.

Landslide in Jammu Kashmir  Death in Landslide at Reasi  ജമ്മുകശ്‌മീരിൽ മണ്ണിടിച്ചിൽ  റിയാസിയിൽ മണ്ണിടിച്ചിൽ
Landslide in Jammu Kashmir: claims lives of mother, infant, and children in Reasi district

ശ്രീനഗർ: ജമ്മുകശ്‌മീരിലെ റിയാസി ജില്ലയിൽ മണ്ണിടിച്ചിൽ (Landslide in Jammu Kashmir). കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് അമ്മയും കുഞ്ഞുമടക്കം 4 പേർ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. മഹോർ സബ് ഡിവിഷനിലെ ചസ്സാന ഗ്രാമത്തിൽ പുലർച്ചെ 2 മണിയോടെയാണ് സംഭവം.

ദുരന്തത്തിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞും, അമ്മയും മറ്റ് രണ്ട് കുട്ടികളുമാണ് മരിച്ചത്. ചസ്സാന സ്വദേശി മുഹമ്മദ് ഫരീദിൻ്റെ ഭാര്യ ഫല്ല അക്തർ (30), മക്കളായ നസീമ അക്‌തർ (5), സഫീൻ കൗസർ (3), രണ്ട് മാസം പ്രായമുള്ള സമ്രീൻ കൗസർ എന്നിവരാണ് മരിച്ചത്. ജില്ലയിൽ കഴിഞ്ഞ ഒരു ദിവസമായി കനത്ത മഴ തുടരുകയാണ്.

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മുഹമ്മദ് ഫരീദിൻ്റെ വീട് തകരുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. 3 പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. ദുരന്തത്തിൽ കലു, ബാനോ ബീഗം എന്നിവർക്കാണ് പരിക്കേറ്റത്.

Also read: കനത്ത മഴയും മഞ്ഞുവീഴ്‌ചയും; കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ മണ്ണിടിച്ചിലിൽ 5 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.