ETV Bharat / bharat

ഗാന്ധി-ഗോഡ്‌സെ പരാമർശം, മുൻ ജസ്റ്റിസ് ഗംഗോപാധ്യായയുടെ സ്ഥാനാർഥിത്വം പിൻവലിക്കണം; ജയറാം രമേശ് - Gandhi Godse Remark

author img

By ETV Bharat Kerala Team

Published : Mar 26, 2024, 8:14 AM IST

CONGRESS LEADER JAYARAM RAMESH  JUSTICE GANGOPADHYAY  CONGRESS  BJP
Congress Demands Withdrawal Of Justice Gangopadhyay's Candidature

അഭിജിത് ഗംഗോപാധ്യായയെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർ ത്ത്വത്തിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യം. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ജയറാം രമേശ്.

ന്യൂഡൽഹി: കൊൽക്കത്ത മുൻ ഹൈക്കോടതി ജഡ്‌ജി അഭിജിത് ഗംഗോപാധ്യായയെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ്. ബിജെപി സ്ഥാനാര്‍ഥിയായ അഭിജിത് ഗംഗോപാധ്യ നടത്തിയ ഗാന്ധി-ഗോഡ്‌സെ പരാമര്‍ശത്തിലാണ് കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം. ഗാന്ധിയെയും ഗോഡ്‌സെയെയും തെരഞ്ഞെടുക്കാൻ തനിക്ക് കഴിയില്ല എന്നായിരുന്നു ഗംഗോപാധ്യായയുടെ പരാമർശം.

'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നതിന് രാജിവച്ച കൊല്‍ക്കത്ത ഹൈക്കോടതിയിലെ ഒരു ജഡ്‌ജി പ്രധാനമന്ത്രി ഒഴികെ മറ്റാരാലും അനുഗ്രഹിക്കപ്പെടാത്തത് ദയനീയമാണ്. ഇപ്പോൾ അദ്ദേഹം പറയുന്നത് തനിക്ക് ഗാന്ധിയെയും ഗോഡ്‌സെയെയും തിരഞ്ഞെടുക്കാനാവില്ലെന്നാണ്. ഇത് തീർത്തും അസ്വീകാര്യമാണ്, മഹാത്മാവിൻ്റെ പൈതൃകം സ്വന്തമാക്കാൻ ശ്രമിക്കാത്തവർ അദ്ദേഹത്തിൻ്റെ സ്ഥാനാർഥിത്വം ഉടൻ പിൻവലിക്കണം' - ജയറാം രമേശ് എക്‌സിൽ കുറിച്ചു.

ഈ അടുത്തിടെയാണ് ഹൈക്കോടതി ജഡ്‌ജി സ്ഥാനം രാജിവച്ച് ഗംഗോപാധ്യായ ബിജെപിയിൽ ചേർന്നത്. തുടർന്ന് പശ്ചിമ ബംഗാളിലെ തംലുക്ക് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി ഗംഗോപാധ്യായയ്ക്ക് ടിക്കറ്റ് ലഭിക്കുകയും ചെയ്‌തു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്‍റെ (ടിഎംസി) ഉറച്ച മണ്ഡലമാണ് തംലുക്ക്. കഴിഞ്ഞ മൂന്ന് തവണയായി തംലുക്ക് സീറ്റിൽ തുടർച്ചായി വിജയം നേടിയത് തൃണമൂൽ കോൺഗ്രസാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.