ETV Bharat / bharat

'വൈഎസ്ആർസിപിയുടെ അക്രമങ്ങള്‍ ഉടന്‍ അവസാനിക്കും'; ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ചന്ദ്രബാബു നായിഡു

author img

By ETV Bharat Kerala Team

Published : Feb 21, 2024, 10:54 AM IST

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു. ഈനാടു ഓഫിസ് ആക്രമണത്തെയും അപലപിച്ചു. ഇന്നലെയാണ് കര്‍ണൂലിലെ ഓഫിസ് വൈഎസ്ആർസിപി എംഎൽഎ കടസാനി റാംഭൂപാൽ റെഡ്ഡിയുടെ അനുയായികള്‍ അടിച്ച് തകര്‍ത്തത്.

Chandrababu Naidu  CM YS Jagan Mohan Reddy  വൈഎസ്ആർസിപി ആന്ധ്രപ്രദേശ്  ജഗന്‍ മോഹന്‍ റെഡ്ഡി  ചന്ദ്രബാബു നായിഡു
CM Jagan Revenge On Media Representatives and Organizations Said Chandrababu Naidu

അമരാവതി : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. അടുത്ത തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് മനസിലാക്കിയ ജഗന്‍ മാധ്യമ പ്രതിനിധികളെയും സംഘടനകളെയും ആക്രമിക്കാന്‍ അനുയായികളെ പ്രേരിപ്പിക്കുകയാണെന്നും ചന്ദ്ര ബാബു നായിഡു. വൈഎസ്ആർസിപി എംഎൽഎ കടസാനി റാംഭൂപാൽ റെഡ്ഡിയുടെ അനുയായികൾ കർണൂലിലെ ഈനാട് ദിനപത്രത്തിന്‍റെ ഓഫിസിന് നേരെ നടത്തിയ ആക്രമണത്തെയും അദ്ദേഹം അപലപിച്ചു. ഇതുസംബന്ധിച്ച് ഗവര്‍ണറെയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ടാഗ്‌ ചെയ്‌ത് അദ്ദേഹം എക്‌സില്‍ പോസ്റ്റിട്ടു (YSRCP MLA Katasani Rambhupal Reddy).

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ ഭയപ്പെടുത്താനുള്ള അവസാന ശ്രമമാണ് സർക്കാർ പ്രചോദിതമായ ഈ ഭീകരതകളെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത വിധം ക്രമസമാധാനം പൂർണമായും തകർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈഎസ്ആർസിപി സർക്കാരിന്‍റെ അക്രമ പ്രവർത്തനങ്ങൾ അടുത്ത 50 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി (CM YS Jagan Mohan Reddy).

ഇത് ഗൗരവതരമെന്ന് പവന്‍ കല്ല്യാണ്‍: ഈനാട് ഓഫിസിന് നേരെ വൈഎസ്ആർസിപി സംഘം നടത്തിയ ആക്രമണം ജനാധിപത്യ വിരുദ്ധമാണെന്ന് ജനസേന നേതാവ് പവൻ കല്യാണ്‍ പറഞ്ഞു. സർക്കാരിന്‍റെ പരാജയങ്ങളും അഴിമതികളും പാർട്ടി നേതാക്കളുടെ ക്രമക്കേടുകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച് മാധ്യമ പ്രവർത്തകരെയും മാധ്യമ ഓഫിസുകളും ആക്രമിക്കുന്നത് ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വൈഎസ്ആർസിപി എംഎൽഎ കടസാനി രാംഭൂപാൽ റെഡ്ഡിയുടെ അനുയായികളുടെ ആക്രമണം മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും പവൻ കല്യാൺ പറഞ്ഞു.

വൈഎസ്ആർസിപിയുടെ സര്‍ക്കാരിന്‍റെ കീഴില്‍ മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുകയാണെന്ന് ടിഡിപി ദേശീയ ജനറൽ സെക്രട്ടറി നാര ലോകേഷ് പറഞ്ഞു. ആന്ധ്രാജ്യോതിയുടെ ഫോട്ടോഗ്രാഫറെ അനന്തപൂർ സഭയിൽ വച്ച് കൊല്ലാൻ ശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഈനാടിന് നേരെയുണ്ടായ ആക്രമണം സംസ്ഥാനത്തെ കിരാത ഭരണത്തിന്‍റെ ഉദാഹരണമാണെന്നും ലോകേഷ്‌ പറഞ്ഞു.

മാധ്യമ സ്വാതന്ത്രത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തെലുങ്കുദേശം പാര്‍ട്ടി പ്രസിഡന്‍റ് അച്ചന്‍നായിഡുവും രംഗത്തെത്തി. സര്‍ക്കാരിന്‍റെ വീഴ്‌ചകളെ ചോദ്യം ചെയ്യുന്നവരെ നിയമവിരുദ്ധമായി ആക്രമണത്തിലൂടെ നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈനാടു ഓഫിസിന് നേരെ ആക്രമണം: ഇന്നലെയാണ് (ഫെബ്രുവരി 20) കര്‍ണൂലിലെ ഈനാടു ഓഫിസിന് നേരെ വൈഎസ്ആർസിപി നേതാക്കളുടെ ആക്രമണമുണ്ടായത്. വൈഎസ്ആർസിപി എംഎൽഎ കടസാനി റാംഭൂപാൽ റെഡ്ഡി അനുയായികളാണ് ഓഫിസിലെത്തി ആക്രമണം അഴിച്ചുവിട്ടത്. എംഎല്‍എക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം.

ഓഫിസിലേക്ക് കല്ലെറിയുകയും വാതിലിന്‍റെ പൂട്ട് തകര്‍ക്കുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ എംഎല്‍എയ്‌ക്കും മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിക്കും അനുകൂല മുദ്രാവാക്യം വിളിച്ചാണ് സംഘം സ്ഥലം വിട്ടത്. ഇതിന് പിന്നാലെയാണ് വിവിധ നേതാക്കള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.