ETV Bharat / bharat

മോദി മുദ്രാവാക്യം വിളിക്കുന്നവരെ തല്ലണമെന്ന് കർണാടക മന്ത്രി; പരാതി നൽകി ബിജെപി - Slap Who Chants Modi Slogans

author img

By ETV Bharat Kerala Team

Published : Mar 26, 2024, 7:14 PM IST

മോദി മുദ്രാവാക്യം വിളിക്കുന്നവരെ തല്ലണമെന്ന് കർണാടകയിലെ മന്ത്രി ശിവരാജ് തംഗദഗി മന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിഷേധ മാർച്ച് നൽകി ബിജെപി.

CASE AGAINST SHIVARAJ TANGADAGI  SLAP WHO CHANTS MODI SLOGANS  KOPPAL KARNATAKA  PM NARENDRA MODI
Slap Who Chants Modi Slogans, Case Lodged Against Minister Shivaraj Tangadagi

കൊപ്പൽ (കർണാടക): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശത്തിൽ കർണാടക മന്ത്രി ശിവരാജ് തംഗദഗിക്കെതിരെ ഭാരതീയ ജനതാ പാർട്ടി പരാതി നൽകി (Case Lodged Against Minister Shivaraj Tangadagi) . മോദി, മോദി എന്ന് മുദ്രാവാക്യം വിളിക്കുന്ന വിദ്യാർഥികളെ തല്ലണമെന്ന് കോൺഗ്രസ് നേതാവ് ശിവരാജ് തംഗദഗി പറഞ്ഞതാണ് പരാതി നൽകാൻ കാരണമായത്.

ഞായറാഴ്‌ച (24-03-2024) കാരാട്ടഗിയിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിലാണ് മോദി മോദി എന്ന് ആക്രോശിക്കുന്നവരുടെ നെറ്റിയിൽ അടിക്കണമെന്ന പ്രകോപനപരമായ പ്രസ്‌താവന മന്ത്രി ശിവരാജ് തംഗദഗി നടത്തിയത് (Slap Who Chants Modi Slogans) . ഈ സാഹചര്യത്തിലാണ് ജില്ല തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് ഓഫീസർ ജ്ഞാനഗൗഡ പരാതി നൽകിയത്.

"മന്ത്രി ശിവരാജ് തംഗദഗി തന്‍റെ പ്രസംഗത്തിലൂടെ പ്രകോപനപരമായ പ്രസ്‌താവനയാണ് നടത്തിയത്. അവർക്കെതിരെ നിയമനടപടി സ്വീകരിക്കണം" എന്ന് കാരട്ടഗിയിൽ തെരഞ്ഞെടുപ്പ് ഓഫീസറായി ജോലി ചെയ്യുന്ന ഗംഗാവതിയും താലൂക്ക് പട്ടികജാതി ക്ഷേമ ഓഫീസർ ജ്ഞാനന ഗൗഡയും പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

ശിവരാജ് തംഗദഗിക്കെതിരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം : മന്ത്രി ശിവരാജ് തംഗദഗിയുടെ പരാമർശത്തിനെതിരെ ബിജെപി പ്രവർത്തകർ ചൊവ്വാഴ്‌ച (26-03-2024) കാരട്ടഗിയിൽ പ്രതിഷേധ മാർച്ച് നടത്തി. കാരട്ടഗിയിലെ നവലി സർക്കിളിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് മന്ത്രി ശിവരാജ് തംഗദഗിയുടെ വസതി വരെ തുടർന്നു. പ്രതിഷേധ മാർച്ചിൽ ബിജെപി പ്രവർത്തകർ മോദിയുടെ മുദ്രാവാക്യങ്ങൾ മുഴക്കി.

ശിവരാജ് തംഗദഗിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി : മോദി മുദ്രാവാക്യം വിളിച്ചതിന് വിദ്യാർഥികളെയും യുവാക്കളെയും തല്ലിയോടിക്കണമെന്ന ആക്ഷേപകരമായ പ്രസ്‌താവന നടത്തിയ മന്ത്രി ശിവരാജ് തംഗദഗിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ബെംഗളൂരുവിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിൽ പരാതി നൽകി.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി രാജീവ്, സംസ്ഥാന വക്താവ് എച്ച് വെങ്കിടേഷ് ദൊഡ്ഡേരി, നിയമസഭ കൗൺസിൽ അംഗം ഡി എസ് അരുൺ, സംസ്ഥാന കൺവീനർ വസന്ത്കുമാർ, മറ്റ് പ്രമുഖർ എന്നിവർ ബെംഗളൂരു ശേഷാദ്രി റോഡിലുള്ള തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെത്തി പരാതി നൽകിയിട്ടുണ്ട്.

ALSO READ : മോഡി പരിവാര്‍ മോഡി കി ഗ്യാരന്‍റി പരസ്യങ്ങള്‍ പിന്‍വലിക്കണം: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.