ചെന്നൈ : തമിഴ്‌നാട്ടിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. നാല് പേർ മരിച്ചു. പതിനഞ്ച് പേർക്ക് പരിക്കേറ്റു. ചെന്നൈയിലെ മധുരന്തങ്കത്തിൽ ചെന്നൈ-ട്രിച്ചി ഹൈവേയിലാണ് അപകടമുണ്ടായത്. ട്രക്കിനെ മറികടക്കാൻ ശ്രമിക്കവെ ബസ് നിയന്ത്രണം വിട്ട് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസ് യാത്രികരാണ് മരിച്ചത്. പരിക്കേറ്റവരെ ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്‌ച (മെയ് 14) ആന്ധ്രാപ്രദേശിൽ അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ട്രാവൽസ് ബസിലിടിച്ച് തീപിടിച്ച് അപകടമുണ്ടായിരുന്നു. ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയിലെ ചിലക്കല്ലൂരപേട്ടാണ് സംഭവം. അപകടത്തിൽ അഞ്ച് പേർ മരിച്ചു. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
40 യാത്രക്കാരുമായി ബപട്‌ല ജില്ലയിലെ ചിനഗഞ്ചത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന അരവിന്ദ പ്രൈവറ്റ് ട്രാവൽസ് ബസാണ് അപകടത്തിൽപ്പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌ത ശേഷം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസ് ഡ്രൈവറും നിലയപാലം സ്വദേശികളായ യാത്രക്കാരുമടക്കം ആറ് പേരാണ് മരിച്ചത്.
Also Read: ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 3 വയസുകാരന് ദാരുണാന്ത്യം, 7 പേർക്ക് പരിക്ക്