ETV Bharat / bharat

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 സീറ്റുകളില്‍ 22ഉം എന്‍ഡിഎ പിടിക്കുമെന്ന് ഹിമന്ത

author img

By ETV Bharat Kerala Team

Published : Mar 7, 2024, 5:08 PM IST

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇക്കുറി എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന ആത്മവിശ്വാസവുമായി അസം മുഖ്യമന്ത്രി രംഗത്ത്. അസമിലെ മൂന്ന് സീറ്റുകള്‍ ഒഴിച്ച് മുഴുവന്‍ സീറ്റുകളും എന്‍ഡിഎ പിടിക്കുമെന്നും ഹിമന്ത.

NDA  Northeast  Himanta Biswa Sarma  ഹിമന്ത ബിശ്വ ശര്‍മ്മ  election2024
NDA to win 22 of 25 Lok Sabha seats in Northeast: Himanta

ഗുവാഹത്തി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്ക് കിഴക്ക് നിന്ന് 25 സീറ്റുകളില്‍ 22 എണ്ണവും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎസഖ്യം സ്വന്തമാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.അസമിലെ പതിനാല് സീറ്റുകളില്‍ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ അനിശ്ചിതത്വം ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളും എന്‍ഡിഎ സ്വന്തമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു( Northeast).

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വളരെ ലളിതമായിരിക്കുമെന്നും(Himanta Biswa Sarma) ഭരണസഖ്യത്തിന് നിഷ്‌പ്രയാസം വിജയിക്കാനാകുമെന്നും എന്‍ഡിഎയുടെ പ്രാദേശിക സഖ്യമായ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം(എന്‍ഇഡിഎ)കണ്‍വീനര്‍ കൂടിയായ ഹിമന്ത ചൂണ്ടിക്കാട്ടി. വികസനം മാത്രമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയം. മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് വലിയ തോതിലുള്ള ജോലികളാണ് പുരോഗമിക്കുന്നത്. അസമില്‍ പതിനൊന്ന് സീറ്റ് നേടാനാണ് ബിജെപി നയിക്കുന്ന സഖ്യം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അസമിലെ ജനത അനുഗ്രഹിക്കുകയാണെങ്കില്‍ പന്ത്രണ്ട് സീറ്റുവരെ നേടാനാകും. ഇതില്‍ കൂടുതല്‍ കിട്ടില്ല. എല്ലാ സീറ്റിലും വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു(NDA).

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മണ്ഡലപുനര്‍നിര്‍ണയം നടത്തിയതിലൂടെ സംസ്ഥാനത്തെ 126 അംഗ നിയമസഭാ സീറ്റുകളില്‍ 105ലും നാട്ടുകാരായ പ്രതിനിധികളാണ്.

അസമിലെ പതിനൊന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ച് കഴിഞ്ഞു. ബാക്കി മൂന്ന് സീറ്റുകള്‍ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത്(എജിപി), യുണൈറ്റഡ് പീപ്പിള്‍ പാര്‍ട്ടി ലിബറല്‍(യുപിപിഎല്‍) എന്നിവര്‍ക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്.

ബിജെപിക്ക് നിലവില്‍ സംസ്ഥാനത്ത് ഒന്‍പത് ലോക്‌സഭാംഗങ്ങളുണ്ട്. എജിപിക്കും യുപിപിഎല്ലിനും പ്രതിനിധികളില്ല. കോണ്‍ഗ്രസിന് മൂന്ന് സീറ്റുകളും എഐയുഡിഎഫിന് ഒരു സീറ്റുമുണ്ട്. മറ്റൊരു എംപി സ്വതന്ത്രനാണ്.

Also Read: പൗരത്വ ഭേദഗതി നിയമം; നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അസം വീണ്ടും പ്രതിഷേധത്തിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.