ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ്; ഗുജറാത്തിൽ വോട്ട് രേഖപ്പെടുത്തി ബിൽക്കിസ് ബാനു - Bilkis Bano casts vote

author img

By PTI

Published : May 7, 2024, 8:19 PM IST

ദഹോദ് ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള ദേവഗഡ് ബാരിയ ടൗണിലാണ് ബിൽക്കിസ് ബാനു വോട്ട് രേഖപ്പെടുത്തിയത്.

BILKIS BANO CASE  ബിൽക്കിസ് ബാനു കേസ്  LOK SABHA ELECTION 2024  DAHOD LOK SABHA CONSTITUENCY
Bilkis Bano casts vote (Source: ETV Bharat Network)

ദാഹോദ് : ഗുജറാത്ത് വർഗീയ കലാപത്തിന്‍റെ ഇരയായ ബിൽക്കിസ് ബാനു ചൊവ്വാഴ്‌ച (മെയ് 07) ദഹോദ് ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള ദേവഗഡ് ബാരിയ ടൗണിൽ വോട്ട് രേഖപ്പെടുത്തി. ഭർത്താവ് യാക്കൂബ് റസൂലിനൊപ്പം കപ്‌ഡി പ്രദേശത്തെ പോളിങ് സ്റ്റേഷനിൽ എത്തിയാണ് ഇവർ വോട്ട് ചെയ്‌തത്. പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം മഷി പുരട്ടിയ വിരൽ ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടി.

ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടത്തിൽ ഗുജറാത്തിലെ 26ൽ 25 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. പ്രഭ കിഷോർ തവിയാദാണ് ബിൽക്കിസ് ബാനുവിന്‍റെ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. ദഹോദിലെ നിലവിലെ എംപിയായ ജസ്വന്ത് സിങ് ഭാഭോർ തന്നെയാണ് ഇത്തവണവും ഭാരതീയ ജനത പാർട്ടിക്കായി മത്സരരംഗത്തുള്ളത്.

അതേസമയം 2002 ഫെബ്രുവരിയിൽ ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തെത്തുടർന്ന് ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൻ്റെ ഭീകരതയുടെ ഒരിക്കലം മറക്കാത്ത മുഖമാണ് ബിൽക്കിസ് ബാനുവിന്‍റേത്. ആർഎസ്എസ് അക്രമകാരികളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ കൂട്ടബലാത്സംഗത്തിന് ഇരയാകുകയായിരുന്നു. അന്ന് 21 വയസ് മാത്രമായിരുന്നു ബാനുവിന്‍റെ പ്രായം. കൂടാതെ ഇവർ അഞ്ച് മാസം ഗർഭിണിയുമായിരുന്നു.

കലാപത്തിൽ അവരുടെ മൂന്ന് വയസുള്ള മകൾ ഉൾപ്പടെ കുടുംബത്തിലെ ആറ് അംഗങ്ങൾ കൊല്ലപ്പെട്ടു. 2022ൽ കേസിലെ 11 പ്രതികളുടെ ശിക്ഷയിൽ ഗുജറാത്ത് സർക്കാർ ഇളവ് നൽകി. എന്നാൽ ജനുവരി എട്ടിലെ വിധിയിൽ, 11 പ്രതികൾക്ക് അനുവദിച്ച ഇളവ് റദ്ദാക്കുകയും രണ്ടാഴ്‌ചയ്‌ക്കകം അവരെ ജയിലിലേക്ക് തിരിച്ചയക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് കീഴടങ്ങിയ പ്രതികൾ നിലവിൽ ഗോധ്ര സബ് ജയിലിലാണ്.

നേരത്തെ, 2022 ഓഗസ്റ്റ് 15 നാണ് കേസിലെ 11 കുറ്റവാളികൾക്കും ഇളവ് നൽകാനുള്ള ഗുജറാത്ത് സർക്കാരിൻ്റെ തീരുമാനം പുറത്തുവന്നത്. ഇത് രാജ്യത്ത് ഒരു വലിയ കൊടുങ്കാറ്റാണ് സൃഷ്‌ടിച്ചത്. പിന്നീട് കുറ്റവാളികൾക്ക് ഇളവ് നൽകാനുള്ള മഹാരാഷ്‌ട്ര സർക്കാരിൻ്റെ അധികാരം സംസ്ഥാനം കവർന്നെടുത്തുവെന്ന് ഗുജറാത്ത് സർക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് സുപ്രീം കോടതി വിധിയിൽ പറഞ്ഞിരുന്നു.

ALSO READ: തെരഞ്ഞെടുപ്പിനിടെ മാള്‍ഡയില്‍ ബോംബേറ്; പരസ്‌പരം പഴിചാരി കോണ്‍ഗ്രസും തൃണമൂലും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.