ETV Bharat / bharat

'ഇന്ത്യ സഖ്യം ഭരിച്ചാല്‍ രാജ്യം വിദേശ ശക്തികളുടെ കോളനിയായി മാറും': കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ - Anurag Thakur against INDIA Bloc

author img

By ETV Bharat Kerala Team

Published : May 19, 2024, 9:23 PM IST

ഇന്ത്യ സഖ്യത്തെ ഭരിക്കാൻ അനുവദിച്ചാൽ രാജ്യം വിദേശ ശക്തികളുടെ കോളനിയായി മാറുമെന്ന്, ഹമീർപൂർ പാർലമെന്‍റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

ANURAG THAKUR  INDIA BLOC ANURAG THAKU  2024 LOK SABHA ELECTION  അനുരാഗ് താക്കൂർ ഇന്ത്യ സഖ്യം
Anurag Thakur (Source : Etv Bharat Network)

ഹമീർപൂർ (ഹിമാചൽ പ്രദേശ്): ഇന്ത്യ സഖ്യത്തെ ഭരിക്കാൻ അനുവദിച്ചാൽ രാജ്യം നശിച്ച്, വിദേശ ശക്തികളുടെ കോളനിയായി മാറുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ഹമീർപൂർ പാർലമെന്‍റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യോഗങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

'കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തെ ഭരിക്കാൻ അനുവദിച്ചാൽ രാഷ്‌ട്രം നശിപ്പിക്കപ്പെടുകയും ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും അസ്ഥിരപ്പെടുത്തുന്ന വിദേശ ശക്തികളുടെ കോളനിയായി രാജ്യം മാറുകയും ചെയ്യും'- അനുരാഗ് താക്കൂർ പറഞ്ഞു.

ബിജെപിയുമായി കൈകോർക്കാനും പാർട്ടി ബാനറിന് കീഴിൽ ഒറ്റക്കെട്ടായി തുടരാനും അതിനുവേണ്ടി ജൂൺ ഒന്നിന് വോട്ട് ചെയ്യാനും അനുരാഗ് താക്കൂർ ജനങ്ങളോട് ആഹ്വാനം ചെയ്‌തു. ന്യൂനപക്ഷ സമുദായങ്ങളെ പ്രീണിപ്പിക്കുന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അനുരാഗ് താക്കൂർ ആരോപിച്ചു. യുപിഎ സർക്കാരിന്‍റെ കാലത്ത് സ്വജനപക്ഷപാതവും ഭീകരവാദവും നിലനിന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പത്തുവർഷത്തെ ഭരണം ചരിത്രപരവും അവിസ്‌മരണീയവുമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്‍റെ പ്രവർത്തനവും പേരും ജനങ്ങളുടെ ഹൃദയത്തിലും മനസിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും ‘മൈ ചോയ്‌സ് മോദി’ എന്ന് എങ്ങും പ്രതിധ്വനിക്കുന്നുണ്ടെന്നും അനുരാഗ് താക്കൂർ അവകാശപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ കാലത്ത് 25 കോടി ജനങ്ങൾ ദാരിദ്ര്യ രേഖയിൽ നിന്ന് കരകയറിയതായി താക്കൂർ പറഞ്ഞു.

കോൺഗ്രസ് ഭരണകാലത്ത് അവർ രാജ്യത്തെ കൊള്ളയടിച്ച് പൊള്ളയാക്കിയെന്നും അനുരാഗ് താക്കൂർ ആരോപിച്ചു. കോൺഗ്രസ് എങ്ങനെയാണ് രാജ്യം കൊള്ളയടിച്ചതെന്ന് യുവതലമുറയോട് വിശദീകരിക്കണമെന്നും അനുരാഗ് താക്കൂർ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

Also Read : 'ബിജെപിയുടെ ഉത്തർപ്രദേശിലെ വിജയം ഒരു സീറ്റിലൊതുങ്ങും': രാഹുൽ ഗാന്ധി - RAHUL GANDHI AGAINST BJP

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.