ETV Bharat / bharat

പിരിച്ചു വിട്ടവരെ തിരിച്ചെടുക്കും; എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു - Air India Express protest end

author img

By ETV Bharat Kerala Team

Published : May 9, 2024, 9:16 PM IST

AIR INDIA EXPRESS  AIR INDIA EXPRESS CREW PROTEST  എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം  എയര്‍ ഇന്ത്യ
Representative Image (Source : Etv Bharat Network)

ചീഫ് ലേബർ കമ്മിഷണറുടെ (സിഎൽസി) ഓഫിസില്‍ ഇന്ന് നടന്ന ചര്‍ച്ച വിജയിച്ചതോടെ എയർ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാര്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു.

ന്യൂഡൽഹി : എയർ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാര്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. ചീഫ് ലേബർ കമ്മിഷണറുടെ (സിഎൽസി) ഓഫിസില്‍ ഇന്ന് (09-05-2024) നടന്ന ചര്‍ച്ച വിജയിച്ചതോടെയാണ് തീരുമാനം. എയർലൈൻ പ്രവർത്തനങ്ങൾ സാധാരണ നിലയില്‍ പുനഃസ്ഥാപിക്കാൻ ജീവനക്കാരും മാനേജ്‌മെന്‍റ് അംഗങ്ങളും സമ്മതിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ 25 ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട നടപടിയും റദ്ദാക്കി.

എയര്‍ ഇന്ത്യയുടെ 20 മുതിർന്ന ക്രൂ അംഗങ്ങളും എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫിസറും നാല് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. ഏകദേശം നാലര മണിക്കൂറോളം നീണ്ടുനിന്ന യോഗം ജീവനക്കാരുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടാണ് ധാരണയിലെത്തിയത് എന്നാണ് വിവരം. എല്ലാ ക്രൂ അംഗങ്ങളും ഉടനടി ജോലിക്ക് വരാൻ തയ്യാറാണെന്നും പിരിച്ചുവിടല്‍ നടപടി റദ്ദാക്കാൻ മാനേജ്‌മെന്‍റ് തയ്യാറായെന്നും ക്രൂ അംഗങ്ങൾ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

എയര്‍ലൈന്‍സിലെ വിവിധ പ്രതിസന്ധികളില്‍ പ്രതിഷേധിച്ച് ക്രൂ അംഗങ്ങള്‍ ഒന്നിച്ച് അസുഖ അവധി എടുക്കുകയായിരുന്നു. ഇതുമൂലം എയര്‍ ഇന്ത്യയുടെ 85 ഓളം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇത് മൂലം കേരളത്തിലടക്കം യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു.

സംഭവത്തില്‍ സിവിൽ ഏവിയേഷൻ മന്ത്രാലയം എയർ ഇന്ത്യ എക്‌സ്പ്രസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാൻ എയർലൈനോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

Also Read : തിരുവനന്തപുരം വിമാനത്താവളത്തിൽ കൂടുതൽ സർവീസുകൾ മുടങ്ങി ; റദ്ദാക്കിയത് മുന്നറിയിപ്പില്ലാതെയെന്ന് യാത്രക്കാർ - Air India Express Employees Strike

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.