ETV Bharat / bharat

നടൻ ഗോവിന്ദ വീണ്ടും രാഷ്‌ട്രീയത്തിലേക്ക്; ശിവസേന ഷിൻഡെ വിഭാഗത്തിനൊപ്പം ചേർന്നു - Actor Govinda Joins Shiv Sena

author img

By ETV Bharat Kerala Team

Published : Mar 28, 2024, 7:37 PM IST

LOK SABHA ELECTION 2024  ACTOR GOVINDA AGAIN INTO POLITICS  GOVINDA CONTESTING LOK SABHA POLLS  SHIV SENA MAHARASHTRA
GOVINDA JOINS SHIV SENA

2004ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഗോവിന്ദ ബിജെപിയുടെ മുതിർന്ന നേതാവിനെ പരാജയപ്പെടുത്തിയിരുന്നു

മുംബൈ (മഹാരാഷ്‌ട്ര) : ബോളിവുഡിലെ മുതിർന്ന നടൻ ​ഗോവിന്ദ ശിവസേന ഷിൻഡേ വിഭാ​ഗത്തിൽ ചേർന്നു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, രാജ്യസഭ എംപി മിലിന്ദ് ദിയോറ, മുതിർന്ന ശിവസേന നേതാവ് നീലം ഗോർഹെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗോവിന്ദ വ്യാഴാഴ്‌ച ശിവസേനയിലേക്ക് ചേക്കേറിയത്. തങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനായാണ് ഗോവിന്ദ ശിവസേനയിൽ ചേർന്നതെന്ന് ഏകനാഥ് ഷിൻഡെ പറഞ്ഞു.

ഉപാധികളൊന്നുമില്ലാതെയാണ് അദ്ദേഹം ശിവസേനയിൽ ചേർന്നതെന്നും ഷിൻഡെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. "ബോളിവുഡിൽ പ്രവർത്തിക്കാനാണ് ഗോവിന്ദ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് ടിക്കറ്റ് ആവശ്യമില്ല," ഷിൻഡെ കൂട്ടിച്ചേർത്തു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഗോവിന്ദ ശിവസേനയ്‌ക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും ഷിൻഡെ പറഞ്ഞു.

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള ബിജെപിയുമായും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമായും (എൻസിപി) സഖ്യത്തിലാണ് ശിവസേന. അതേസമയം 1980കളിൽ തന്‍റെ അഭിനയ ജീവിതം ആരംഭിച്ച ഗോവിന്ദ, 2004 മുതൽ 2009 വരെ രാഷ്‌ട്രീയത്തിൽ സജീവമായിരുന്നു. എന്നാൽ വീണ്ടും രാഷ്‌ട്രീയ മേഖലയിലേക്ക് താൻ തിരിച്ചുവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ചടങ്ങിൽ ഗോവിന്ദ പറഞ്ഞു.

''14 വർഷത്തെ വനവാസത്തിന് (പ്രവാസത്തിന്) ശേഷം ഞാൻ രാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്തി," അദ്ദേഹം പറഞ്ഞു. അവസരം ലഭിച്ചാൽ കലാ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുമെന്ന് പറഞ്ഞ ഗോവിന്ദ ഷിൻഡെ മുഖ്യമന്ത്രിയായതിന് ശേഷം മുംബൈ കൂടുതൽ മനോഹരവും വികസിതവുമായെന്നും അഭിപ്രായപ്പെട്ടു.

മുംബൈയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള വിരാർ ഗോവിന്ദയുടെ സ്വദേശം. 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ഗോവിന്ദ മത്സരിച്ചിരുന്നു. ബിജെപിയുടെ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന മുംബൈ നോർത്ത് മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം ബിജെപി സ്ഥാനാർഥിയായ രാം നായിക്കിനെ പരാജയപ്പെടുത്തിയിരുന്നു

അതേസമയം 'കൂലി നമ്പർ 1', 'ആന്‍റി നമ്പർ 1', 'ഷോല ഔർ ഷബ്‌മാൻ', 'ഹം', 'സ്വർഗ്', 'ദീവാന മസ്‌താന', 'ഭാഗം ഭാഗ്', തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അഭിനയിച്ച 60 കാരനായ ഗോവിന്ദ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് ശിവസേനയെ നയിക്കുന്ന മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തീരുമാനമെടുക്കുമെന്ന് ഹസീന മാൻ ജായേഗി പറഞ്ഞു.

മഹാരാഷ്‌ട്ര അമരാവതി എംപി നവനീത് റാണ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് എംപിയായ റാണയ്‌ക്കൊപ്പം നൂറുകണക്കിന് അനുയായികളും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ഇത്തവണ സിറ്റിങ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് ശേഷമാണ് റാണയുടെ പാർട്ടി പ്രവേശനം. മുൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവായിരുന്ന റാണ നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്നാണ് പാർട്ടി വിട്ടത്. തുടർന്ന് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അമരാവതിയിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിക്കുകയായിരുന്നു.

READ MORE: മമ്മൂട്ടിയുടെ നായിക ബിജെപിയിൽ ; തൊട്ടുപിന്നാലെ സ്ഥാനാര്‍ഥിത്വവും - Navneet Rana Joins Bjp

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.