കാട്ടാനപ്പേടിയില്‍ മതമ്പ; ജനവാസ മേഖലയിലെത്തിയത് 20 ആനകള്‍; വിരണ്ടോടി ജനം

By

Published : Oct 17, 2022, 11:36 AM IST

thumbnail

കോട്ടയം: മുണ്ടക്കയം മതമ്പയിലെ ജനവാസ മേഖലകളിൽ വീണ്ടും കാട്ടാനയിറങ്ങി. മുണ്ടക്കയം ടി ആര്‍ ആന്‍റ് ടി എസ്‌റ്റേറ്റിലാണ് ഞായറാഴ്‌ച കാട്ടാനക്കൂട്ടം എത്തിയത്. എസ്റ്റേറ്റ് ലയങ്ങള്‍ക്ക് സമീപം കാട്ടാനക്കൂട്ടം എത്തിയതോടെ ആളുകള്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസവും മേഖലയില്‍ കാട്ടാനക്കൂട്ടം എത്തിയിരുന്നു. വന്യ മൃഗ ശല്യം അധികരിച്ചതിനാല്‍ പുറത്തിറങ്ങാനാവുന്നില്ലെന്നും എസ്‌റ്റേറ്റിലേക്ക് ജോലിക്ക് പോകാന്‍ ഭയമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. ജനവാസ മേഖലയിലെത്തുന്ന വന്യമൃഗങ്ങളെ തുരത്താന്‍ വനം വകുപ്പ് ഉടന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.