Viral Fever Idukki | പനിച്ചു വിറച്ച് ഇടുക്കി, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

By ETV Bharat Kerala Team

Published : Sep 25, 2023, 10:15 AM IST

thumbnail

ഇടുക്കി : സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർധിക്കുന്നതിനൊപ്പം ഇടുക്കി ജില്ലയിലെ ആശുപത്രികളിൽ പനിയ്ക്ക്‌ ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു . (viral fever in idukki) ഇന്നലെ വരെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ചെത്തിയവരുടെ എണ്ണം 4106 ആണ്. വൈറല്‍ പനി വ്യാപകമായി പടരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദേശം. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനമാണ് വൈറൽ പനി വ്യാപകമായി പടരുവാനുള്ള കാരണം. പനി പിടിപെട്ടാൽ സ്വയം ചികിത്സ നടത്താതെ അടുത്തുള്ള ആശുപത്രിയിൽ എത്തി വിദഗ്‌ദ ഡോക്‌ടറുമാരുടെ സേവനം തേടണമെന്നാണ് നിർദേശം. നിലവിൽ കൊവിഡാനന്തര അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരും നിരവധിയാണ്‌. ഇതിനൊപ്പം ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിദ്യാര്‍ഥികളില്‍ മാസത്തില്‍ ഒന്നിലേറെ തവണ പനി ബാധിക്കുന്നതായും കാണുന്നു. കടുത്തതും ഇടവിട്ടതുമായ പനി, ശരീരവേദന, കണ്ണു ചുവന്നുതടിക്കുക, കണ്ണുകള്‍ക്കു പിന്നില്‍ വേദന, സന്ധികളില്‍ വേദന, തൊലിപ്പുറത്തുള്ള ചുവന്ന പാടുകള്‍ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്‌ദർ പറയുന്നത്. വൈറൽ പനിയെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ്‌ പ്രത്യേക തയാറെടുപ്പുകൾ നടത്തിവരുന്നു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.