പാർലമെന്‍റിലെ ഹമാസ് ചോദ്യം; മറുപടി തന്‍റേത്, മീനാക്ഷി ലേഖിയുടെ പരാതിയെപ്പറ്റി അറിയില്ലെന്നും വി മുരളീധരൻ

By ETV Bharat Kerala Team

Published : Dec 10, 2023, 8:30 PM IST

thumbnail

തിരുവനന്തപുരം : വിദേശമന്ത്രലയത്തിലെ ഹമാസ് ചോദ്യ തർക്കത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പാർലമെന്‍റില്‍ നല്‍കിയത് തന്‍റെ മറുപടിയാണെന്നും, വിദേശകാര്യ മന്ത്രാലയം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി (V Muraleedharan Clarified His Answer Regarding Hamas In Parliament). ഹമാസിനോട് എന്ത് നിലപാടാണ് കേന്ദ്ര സർക്കാരിന് ഉള്ളതെന്ന് വരും ദിവസങ്ങളിലെ പാർലമെന്‍റ് നടപടികൾ പരിശോധിക്കുമ്പോൾ മനസിലാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മീനാക്ഷി ലേഖിയുടെ (Meenakshi Lekhi) പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നീക്കമുണ്ടോയെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തോട് പാര്‍ലമെന്‍റിൽ കെ സുധാകരൻ എംപി (K Sudhakaran MP) ഉന്നയിച്ച ചോദ്യം. ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ പേരിലാണ് കെ സുധാകരന് മറുപടി ലഭിച്ചത്. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎ പരിധിയില്‍ വരുന്നതാണ്, ബന്ധപ്പെട്ട മന്ത്രാലയമാണ് അത് നിർവഹിക്കേണ്ടതെന്നുമുള്ള മറുപടി ചർച്ചയായതോടെ താൻ അങ്ങനെ ഒരു മറുപടി നല്‍കിയിട്ടില്ലെന്ന് മീനാക്ഷി ലേഖി സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വ്യക്തത വരുത്തി മുരളീധരൻ രംഗത്തെത്തിയത്. അതേസമയം സംസ്ഥാനത്തെ സാമ്പത്തിക നില സംബന്ധിച്ചുള്ള റിപ്പോർട്ട് ഗവർണർക്ക് ചീഫ് സെക്രട്ടറി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ റിപ്പോർട്ട് നൽകേണ്ടതില്ല എന്ന നിലപാടിലാണ് ചീഫ് സെക്രട്ടറി എന്ന് മനസിലാക്കുന്നു. ഇതിന് പിന്നിൽ സംസ്ഥാന സർക്കാരിന്‍റെ താൽപര്യമാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.