കൊമ്പുകോര്‍ത്ത് വി മുരളീധരനും മുഹമ്മദ് റിയാസും; ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ വാക്ക് പോര്

By ETV Bharat Kerala Team

Published : Jan 5, 2024, 9:32 PM IST

thumbnail

കാസർകോട് : ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ (National Highway inauguration) കേന്ദ്ര മന്ത്രി വി മുരളീധരനും കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസും തമ്മിൽ വാക്ക് പോര് (V Muraleedharan argument with Muhammad Riyas). മുഹമ്മദ്‌ റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ കേന്ദ്ര സർക്കാരിനുള്ള പ്രമോഷനാണെന്ന് വി മുരളീധരൻ പറഞ്ഞു. അരിക്കൊമ്പൻ റോഡ് എന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്‌തമായ റോഡിന്‍റെ ചിത്രം ജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്‍റെ നേട്ടം കാണിച്ചു കൊടുത്ത മുഹമ്മദ്‌ റിയാസിനെ അഭിനന്ദിക്കുന്നു. ഇക്കോ ലോഡ്‌ജുകളെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വീഡിയോ കണ്ടിരുന്നു. ഇതിനായി ചെലവഴിച്ച ആറു കോടിയിൽ അഞ്ചു കോടിയും കേന്ദ്രത്തിന്‍റെ ഫണ്ട്‌ ആണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മറുപടിയുമായി മുഹമ്മദ്‌ റിയാസും രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പ്രചാരണം തുടരുമെന്നും ചെറുതോണി മേൽപ്പാലം ഉൾപ്പടെ സംസ്ഥാന സർക്കാർ ഇടപെടലിലാണ് യഥാർഥ്യമായതതെന്നും റിയാസ് പറഞ്ഞു. കേന്ദ്ര ഫണ്ട്‌ ആരുടെയും ഔദാര്യമല്ല, ജനങ്ങളുടെ പണമാണ്. ഇത്തരമൊരു പരിപാടി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് ശരിയല്ലെന്നും റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തിന് കേരളം പണമൊന്നും നൽകിയിട്ടില്ലായെന്ന പ്രചാരണം ഉണ്ടായി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർ കുപ്രചാരണം നടത്തി. എന്നാൽ കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌കരി തന്നെ പാർലമെന്‍റിൽ കുപ്രചാരണം അവസാനിപ്പിച്ചെന്നും റിയാസ് പറഞ്ഞു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.