തമിഴ്‌നാട് വൈഗ അണക്കെട്ട് തുറന്നു; 45 ദിവസത്തേയ്ക്ക് 900 ഘനയടി വെള്ളം അണക്കെട്ടിൽ നിന്ന് പുറത്തേയ്ക്ക് ഒഴുക്കും

By ETV Bharat Kerala Team

Published : Nov 11, 2023, 8:51 AM IST

thumbnail

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ശേഖരിക്കുന്ന തമിഴ്‌നാട് വൈഗ അണക്കെട്ട് തുറന്നു. 45 ദിവസത്തേയ്ക്ക് 900 ഘനയടി വെള്ളം അണക്കെട്ടിൽ നിന്ന് പുറത്തേയ്ക്ക് ഒഴുക്കും. വൈഗയിലെ ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചിരുന്നു. പ്രത്യേക പൂജകൾക്ക് ശേഷമാണ് വൈഗ അണക്കെട്ട് തുറന്നത്. തമിഴ്‌നാട് ഗ്രാമവികസന വകുപ്പ് മന്ത്രി ഐ പെരിയസാമിയും, പ്രവൃത്തി വകുപ്പ് മന്ത്രി മൂർത്തിയും ചേർന്നാണ് അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തിയത്. ആദ്യഘട്ടത്തിൽ 45 ദിവസത്തേക്ക് 900 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. 120 ദിവസത്തേയ്ക്കാണ് നിലവിൽ അണക്കെട്ട് തുറന്നിരിക്കുന്നത്. അണക്കെട്ട് തുറക്കുന്നതിലൂടെ മധുര, ദിണ്ടിഗൽ ജില്ലകളിലെ 45,041 ഏക്കർ ഭൂമിയിൽ ജലസേചനം ലഭിക്കും. വൈഗ അണക്കെട്ടിലെ ജലനിരപ്പ് 66,68,70 അടിയിലെത്തിയപ്പോൾ യഥാക്രമം മൂന്ന് തലങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് മധുര, ദിണ്ടിഗൽ, രാമനാഥപുരം, ശിവഗംഗ എന്നിവിടങ്ങളിലേക്കുള്ള മേഖലയിലെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് ഏത് സമയത്തും വർധിച്ചേക്കാമെന്നതിനാൽ വൈഗ നദിയിൽ കുളിക്കുന്നതിന് നദി മുറിച്ചുകടക്കുന്നത് നിരോധനം ഏർപ്പെടുത്തി. വൈഗയിലെ ഇന്നത്തെ ജലനിരപ്പ് 70.31 അടിയാണ് അണക്കെട്ടിലേയ്ക്ക് സെക്കൻഡിൽ 2,596 ഘനയടി വെള്ളം ഒഴുകി എത്തുന്നു. തേനി ജില്ല കലക്‌ടർ സജീവൻ, മധുര ജില്ല കലക്‌ടർ സംഗീത, ദിണ്ടിഗൽ കലക്‌ടർ പൂങ്കൊടി, അണ്ടിപ്പട്ടി നിയമസഭാംഗം മഹാരാജൻ പെരിയകുളം നിയമസഭാംഗം ശരവണകുമാർ ലോക്കൽ കൗൺസിൽ ജനപ്രതിനിധികളും കർഷകസംഘം പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.