Sabarimala Pilgrimage: 5 ഭാഷകളില്‍ ഭക്ഷണ സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കണം, അമിത വില ഈടാക്കുന്നത് തടയുമെന്ന് മന്ത്രി ജി ആര്‍ അനില്‍

By ETV Bharat Kerala Team

Published : Oct 29, 2023, 9:02 AM IST

thumbnail

കോട്ടയം : ശബരിമല തീര്‍ഥാടകരില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കാതാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ (Sabarimala Pilgrimage). അഞ്ച് ഭാഷകളില്‍ വിലവിവര പട്ടിക, പരാതി നല്‍കാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം. ഭക്ഷണ സാധനങ്ങൾക്ക് പമ്പയിലും സന്നിധാനത്തും ഈടാക്കുന്ന വിലയേക്കാൾ കൂടുതൽ വില മറ്റിടങ്ങളിൽ വാങ്ങുന്ന സ്ഥിതിയുണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ (Sabarimala Sree Dharmasastha Temple visit). ഹോട്ടലുകളിലെയും റസ്‌റ്റൊറന്‍റുകളിലെയും ശബരിമല തീർഥാടകർക്കുള്ള ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട് മൂന്നു ജില്ലകളിലും യോഗങ്ങൾ നടന്നു. ചില സാധനങ്ങൾക്ക് നേരിയ വിലവർധന ഹോട്ടൽ, റസ്‌റ്റൊറന്‍റ് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്‌ടോബർ 30ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. വിലവിവര പട്ടിക അഞ്ചു ഭാഷകളിൽ കടകളിൽ നിർബന്ധമായും പ്രദർശിപ്പിക്കണം. വിലവിവര പട്ടികയ്‌ക്കൊപ്പം ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരും ഫോൺ നമ്പരും പ്രദർശിപ്പിക്കണം. തീർഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണ സാധനങ്ങൾ മിതമായ നിരക്കിലും അളവിലും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധനകളും മുൻകൂർ നടപടികളും സ്വീകരിക്കണമെന്ന് മന്ത്രി നിർദേശം നല്‍കി. ഒരേ ഭക്ഷണ സാധനത്തിനും ഉത്‌പന്നത്തിനും രണ്ടുതരത്തിൽ വില ഈടാക്കുന്നത് തടയും. പഴകിയ ഭക്ഷണപദാർഥങ്ങളോ കാലാവധി കഴിഞ്ഞ ഉത്‌പന്നങ്ങളോ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. മണ്ഡലം-മകരവിളക്ക് തീർഥാടനകാലം പരാതിരഹിതമാക്കാൻ വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.