റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങി ട്രക്ക് ; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

By ETV Bharat Kerala Team

Published : Nov 7, 2023, 9:15 PM IST

thumbnail

പഞ്ചാബ് : ലുധിയാനയിൽ റോഡപകടത്തിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം (Rt. Police policeman dies after being hit by a corporation truck). തുർക്ലുധിയാനയിലെ സേലം താബ്രി ജലന്ധർ ബൈപ്പാസിന് സമീപത്ത് ഇന്ന് (നവംബർ 07) രാവിലെയായിരുന്നു അപകടം. സേലം താബ്രി സ്വദേശി തിലക് രാജാണ് മരിച്ചത്. കോർപറേഷൻ ട്രക്ക് ഇദ്ദേഹത്തെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. വാഹനത്തിന്‍റെ ടയര്‍ തിലക് രാജിന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങി. അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടത്തിന് പിന്നാലെ കോർപറേഷൻ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ട്രക്കിന് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു. സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കോർപറേഷൻ ട്രക്ക് തിലക് രാജിനെ ഇടിച്ചതെന്ന് മകൻ അജയ് കുമാർ പറഞ്ഞു. 2010ൽ വിരമിച്ച പൊലീസുകാരനാണ് തിലക് രാജ്. ഇദ്ദേഹത്തിന് നീതി ലഭിക്കണമെന്ന് അജയ് കുമാർ ആവശ്യപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്ത് ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബസ്‌തി ജോധേവാൾ എസ്എച്ച്ഒ ഹർജിത് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.