Rahul Gandhi Travels In Train : ഛത്തീസ്‌ഗഡില്‍ ട്രെയിന്‍ യാത്രയുമായി രാഹുല്‍ ; കുശലം പറഞ്ഞ് ബിലാസ്‌പൂര്‍ മുതല്‍ റായ്‌പൂര്‍ വരെ സഞ്ചാരം

By ETV Bharat Kerala Team

Published : Sep 25, 2023, 10:33 PM IST

Updated : Sep 26, 2023, 9:29 AM IST

thumbnail

റായ്‌പൂര്‍ : ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂര്‍ മുതല്‍ റായ്‌പൂര്‍ വരെയുള്ള ഇന്‍റര്‍സിറ്റി ട്രെയിനില്‍ (Intercity train) സഞ്ചരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi). ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ (Bhupesh baghel), പാര്‍ട്ടിയുടെ സംസ്ഥാന ചുമതല വഹിക്കുന്ന കുമാരി സെല്‍ജ, സംസ്ഥാന ഘടകത്തിന്‍റെ അധ്യക്ഷന്‍ ദീപക് ബൈജ് എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം യാത്ര ചെയ്‌തത് (Rahul Gandhi Travels In Train). യാത്രയിലുടനീളം ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലുള്ള യാത്രക്കാരോട് അദ്ദേഹം ആശയവിനിമയം നടത്തി. സംസ്ഥാനത്ത് സര്‍വീസ് നടത്തിയിരുന്ന 2,600 ട്രെയിനുകള്‍ റെയില്‍വേ മന്ത്രാലയം റദ്ദാക്കിയിരുന്നു. ഇത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഇക്കാര്യമടക്കം ആശയവിനിമയത്തില്‍ പരാമര്‍ശിക്കപ്പെട്ടു. തിങ്കളാഴ്‌ച ഉച്ചയോടെ ബിലാസ്‌പൂര്‍ ജില്ലയിലെ പര്‍സാദ ഗ്രാമത്തില്‍ കോണ്‍ഗ്രസ് 'ആവാസ് ന്യായ് സമ്മേളനം'സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുല്‍. ഈ വര്‍ഷം അവസാനമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. ട്രെയിനില്‍ യാത്ര ചെയ്യുന്നതിന് മുമ്പ് സംസ്ഥാനത്ത് പുതുതായി നടപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനത്തിലും രാഹുല്‍ പങ്കെടുത്തു. ഹെവി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ബുദ്ധിമുട്ടുകള്‍ അറിയുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്ന അദ്ദേഹത്തിന്‍റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. പോര്‍ട്ടര്‍മാരുടെ പ്രശ്നങ്ങളറിയാന്‍ അദ്ദേഹം അവര്‍ക്കൊപ്പം ചെലവഴിക്കുന്ന വീഡിയോയും വൈറലായിരുന്നു. 

Last Updated : Sep 26, 2023, 9:29 AM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.