സ്വർണക്കടത്ത് പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെ, പിണറായി കറ പുരളാത്ത സംശുദ്ധ നേതാവ്; എം വി ഗോവിന്ദൻ

By ETV Bharat Kerala Team

Published : Jan 5, 2024, 8:09 PM IST

thumbnail

തിരുവനന്തപുരം : ജാതി സർവേയല്ല സെൻസസ് ആണ് ആവശ്യമെന്നും പ്രധാനമന്ത്രിയുടെ സ്വർണക്കടത്ത് പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് സ്വർണ കടത്ത് നടക്കുന്നത്. കേന്ദ്ര ഏജൻസികളാണ് അന്വേഷണം നടത്തേണ്ടത് (MV Govindan against central government). ഇതു മറച്ചുവച്ച് സ്വർണ കള്ളക്കടത്തിന്‍റെ കേന്ദ്രം ഏതാണെന്ന് പൈങ്കിളി ശൈലിയിൽ പ്രസംഗം നടത്തുകയാണ് പ്രധാനമന്ത്രി. സ്വർണ കടത്തിന്‍റെ മുഴുവൻ ഉത്തരവാദിത്വവും കേന്ദ്രത്തിനാണ്. നരേന്ദ്ര മോദി അതിന്‍റെ തലവനാണ്. സ്വർണ കടത്ത് കേസിലെ അന്വേഷണത്തിൽ ഞങ്ങൾക്ക് തൃപ്‌തിയില്ല. വസ്‌തുനിഷ്‌ടമായ അന്വേഷണമാണ് ആവശ്യം. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞത്. ഏത് കേന്ദ്ര ഏജൻസി വന്നാലും പിണറായി വിജയൻ കേസിൽ ഉൾപ്പെട്ടെന്ന് കണ്ടെത്താനാകില്ല. പിണറായി കറ പുരളാത്ത സംശുദ്ധ നേതാവ്, സൂര്യനെ പോലെ ഉയരത്തിലാണ് മുഖ്യമന്ത്രി അടുത്താൽ കരിഞ്ഞു പോകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജാതി സർവേ ഉൾപ്പെടുന്ന സാമൂഹിക സാമ്പത്തിക സർവേ ആണ് ആവശ്യം. കേന്ദ്രമാണ് അത് നടത്തേണ്ടത്. ബിഹാറിൽ നടത്തിയ ജാതി സർവേ ജാതി പ്രശ്‌നത്തിന് പരിഹാരമല്ല. ബിഹാറിലെ പോലെ സംസ്ഥാനം നടത്താൻ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.