MB Rajesh On Employee Fired Incident : 'ഉപതെരഞ്ഞെടുപ്പിന് മുമ്പ് പിരിച്ചുവിടല്‍ വാര്‍ത്തകള്‍ ഇനിയും വരും': പരിഹാസവുമായി എം.ബി രാജേഷ്

By ETV Bharat Kerala Team

Published : Aug 22, 2023, 8:00 PM IST

thumbnail

തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് (Puthuppally Bypoll) മുമ്പ് പിരിച്ചുവിടൽ പോലുള്ള വാർത്തകൾ ഇനിയും വരുമെന്ന് പരിഹസിച്ച് തദ്ദേശ വകുപ്പ് മന്ത്രി (Minister for Local Self Governments) എം.ബി രാജേഷ്. ഉമ്മൻ ചാണ്ടിയെ (Oommen Chandy) പുകഴ്‌ത്തിയതിയതിന് ജോലി നഷ്‌ടപ്പെട്ടുവെന്ന തത്കാലിക ജീവനക്കാരിയുടെ പരാതിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി (MB Rajesh On Employee Fired Incident). കൈതേപ്പാലം മൃഗാശുപത്രിയിൽ (Veterinary Hospital) 13 വർഷമായി താത്കാലിക ജീവനക്കാരിയായി സേവനം ചെയ്യുകയായിരുന്ന പുതുപ്പള്ളി സ്വദേശിനി പി.ഒ സതിയമ്മയാണ് പരാതിയുയർത്തിയത്. കുടുംബശ്രീ വഴിയാണ് സതിയമ്മ ജോലിക്ക് കയറിയത്. എന്നാൽ പരാതി നിഷ്‌കളങ്കമായി കാണുന്നില്ലെന്നും അത് കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആരെയും പുകഴ്ത്തിയതിന്‍റെ പേരിൽ ആരെയും പിരിച്ചുവിടില്ല. ഇത്തരത്തിലുള്ള ബാലിശമായ ആരോപണങ്ങൾ പരിഹാസ്യമാണെന്നും എം.ബി രാജേഷ് (MB Rajesh) പറഞ്ഞു. പി.ഒ സതിയമ്മയുടെ തൊഴിൽ കാലാവധി കഴിഞ്ഞെന്നും മറ്റൊരാളെ പകരം നിയമിച്ചുവെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയും മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം കുടുംബശ്രീയിൽ (Kudumbasree) നിന്നാണ് താത്‌കാലിക ജീവനക്കാരെ നിയമിക്കുന്നതെന്നും കാലാവധി അവസാനിച്ചതിനാലാണ് പുതിയ ആളെ എടുത്തതെന്നും അധികൃതര്‍ വിശദീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.