Murder| കാസർകോട് വയോധികനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി സെപ്റ്റിക് ടാങ്കിൽ തള്ളി

By

Published : Jul 1, 2023, 9:24 PM IST

thumbnail

കാസർകോട് : ബദിയടുക്കയിൽ വയോധികനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി സെപ്‌റ്റിക് ടാങ്കിൽ തള്ളി. സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രിസ്റ്റയ(63)യാണ് കൊലപ്പെട്ടത്. രണ്ട് ദിവസമായി തോമസ് ക്രിസ്റ്റയെ കാണാതായിരുന്നു. തുടർന്ന് പ്രദേശവാസികൾ നടത്തിയ തെരച്ചിലിനൊടുവിൽ തോമസിന്‍റെ അയൽവാസിയുടെ വീട്ടിനോട് ചേർന്നുള്ള കക്കൂസ് കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

also read : Mundakkayam murder| സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ അനിയന്‍ കൊല്ലപ്പെട്ടു; പ്രതിയെ തെരഞ്ഞ് പൊലീസ്

തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ബദിയടുക്ക എസ് ഐ കെ.പി വിനോദ് കുമാറും സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്‌ധരും പൊലീസ് നായ ഉൾപ്പെടെയുള്ള സന്നാഹങ്ങളും സംഭവസ്ഥലത്തേക്ക് എത്തി പരിശോധന നടത്തി.

കൊല നടത്തിയത് ആരാണെന്നതടക്കമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയെന്നും സംഭവത്തിൽ കേസെടുത്ത ബദിയടുക്ക എസ് ഐ വിനോദ് കുമാർ അറിയിച്ചു.

also read : Pocso case| പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പാർപ്പിച്ചു; 6 പേര്‍ക്കെതിരെ കേസ്

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.