തൃശ്ശൂര്‍ ചാലക്കുടിയില്‍ റിട്ട.വനം വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി.

By ETV Bharat Kerala Team

Published : Dec 12, 2023, 12:10 PM IST

thumbnail

തൃശ്ശൂര്‍ : തൃശ്ശൂര്‍ ചാലക്കുടിയില്‍ റിട്ട.വനം വകുപ്പ് ഉദ്യോഗസ്ഥനെ  മരിച്ച നിലയിൽ കണ്ടെത്തി. ( retired Forest Department officer was found dead in Thrissur Chalakudy.) കല്ലേറ്റുകര സ്വദേശി  സെയ്‌ദു 68 നെയാണ് ദുരൂഹ സാഹചര്യത്തിൽ  മരിച്ചനിലയിൽ കണ്ടെത്തിയത്. വനം വകുപ്പിൽ (Forest Department ) നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ഇയാൾ. ചാലക്കുടി ആനമല ജംഗ്ഷന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലാണ് സെയ്‌ദുന്‍റെ മൃതദേഹം കണ്ടെത്തിയത്.

സംഭവമറിഞ്ഞ് ചാലക്കുടി ഡി വൈ എസ് പി, ടി.എസ്.സിനോജിന്‍റെ നേതൃത്ത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു.
വിരലടയാള വിദഗ്‌ദരും (forensic science technicians and fingerprints experts)  , ഡോഗ് സ്ക്വാഡും (Dog Squad)  സ്ഥലത്ത് പരിശോധന നടത്തി. പോലീസ് നടത്തിയ പരിശോധനയില്‍ സെയ്‌ദുന്‍റെ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ  മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂവെന്നാണ് പൊലീസ് പറഞ്ഞത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.