Landslide To Bypass Road Kunniyoramala നിര്‍മാണത്തിലെ അപാകതയും അശാസ്‌ത്രീയതയും, കുന്ന്യോറമല ബൈപ്പാസ് റോഡില്‍ കുന്നിടിഞ്ഞ് വീണു: റോഡ് പൂർണമായും മണ്ണിനടിയിൽ

By ETV Bharat Kerala Team

Published : Oct 1, 2023, 6:57 PM IST

thumbnail

കോഴിക്കോട്: കനത്ത മഴയിൽ കൊല്ലം കുന്ന്യോറമലയിൽ ബൈപ്പാസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. റോഡ് പൂർണ്ണമായും മണ്ണിനടിയിലായതോടെ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ് (Landslide to Bypass Road Kunniyoramala). ഇന്നലെ രാത്രിയാണ് എസ്.എൻ.ഡി.പി കോളജിന് സമീപം കുറ്റാണി മീത്തലിൽ കുന്നിടിഞ്ഞു വീണത്. 15 മീറ്റർ ഉയരമുള്ള ചെങ്കുത്തായ സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെ അപകട ഭീഷണി നിലനിൽക്കുന്നതായി നേരത്തെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തൊട്ടടുത്തുള്ള വീടുകൾക്ക് ഭീഷണിയാകുന്ന രീതിയിലാണ് ഇവിടെ റോഡ് നിർമാണത്തിനായി മണ്ണെടുത്തതെന്ന നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. സർവ്വീസ് റോഡും മെയിൻ റോഡും പൂർണമായും മണ്ണിനടിയിലാണ് (Road is completely submerged). സമീപ പ്രദേശത്തേക്ക് പോകാൻ നാട്ടുകാർ ഈ റോഡാണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്. ബാക്കിയുളള ഭാഗവും എത് നിമിഷവും ഇടിയുന്ന അവസ്ഥയിലാണുള്ളത്. ഇത് വൻ അപകടസാധ്യതയാണ് ഉണ്ടാക്കുക. അടിയന്തരമായി മണ്ണ് മാറ്റി അപകട സാധ്യത ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാർ സ്ഥലത്ത് സംഘടിച്ച് വാഹനങ്ങൾ ഉൾപ്പെടെ പ്രവർത്തി തടഞ്ഞ് വച്ച് പ്രതിഷേധിച്ചു. നാല് ദിവസത്തോളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധയിടങ്ങളിൽ അപകടം പതിവായിരിക്കുകയാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.