വാഹന ഷോറൂമില്‍ തീപിടിത്തം; വന്‍ അപകടമൊഴിവായത് ജീവനക്കാരുടെ ഇടപെടലോടെ

By

Published : May 15, 2023, 8:17 PM IST

thumbnail

കൊല്ലം: വാഹന ഷോറൂമിൽ വൻ തീപിടിത്തം. കൊല്ലം പള്ളിമുക്ക് ജങ്‌ഷന് സമീപമാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ആന്‍റ് റെസ്‌ക്യു സംഘമെത്തി തീയണച്ചു.

മിനി ഗുഡ്‌സ് വാഹനങ്ങളുടെ ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്. ഞായറാഴ്‌ച അവധി കഴിഞ്ഞ് ഇന്ന് രാവിലെ ഷോറൂം തുറക്കാനെത്തിയ ജീവനക്കാരാണ് ഷോറൂമിനുള്ളിൽ അഗ്നിബാധ ഉണ്ടായതായി ഫയര്‍ ആന്‍റ് റെസ്‌ക്യു സംഘത്തെയും, ഇരവിപുരം പൊലീസിനെയും അറിയിച്ചത്. ജീവനക്കാർ ഷോ റൂമിൻ്റെ ഷട്ടർ തുറന്നപ്പോൾ ശക്തമായ ചൂടും പുകപടലങ്ങളുമാണ് പുറത്തേക്ക് വന്നത്. പുകപടലങ്ങൾ ഷോറൂം നിറഞ്ഞ് നിന്നതിനാല്‍ അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. പുക പുറത്തുപോകാൻ ഷോ റൂമിന് മറ്റ് വാതിലുകൾ ഇല്ലായിരുന്നതിനാല്‍ കടപ്പാക്കടയിൽ നിന്നും അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റെത്തി തീ ശമിപ്പിച്ചെങ്കിലും പുക ഹാളിൽ തങ്ങി നിന്നു.

മാനേജരുടെ ക്യാബിനുള്ളിലാണ് തീപിടിത്തമുണ്ടായത്. രണ്ട് ഇലക്ട്രിക്, മൂന്ന് ഡീസൽ വാഹനങ്ങളുമുള്‍പ്പടെ ഈ സമയത്ത് അഞ്ച് വാഹനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ജീവനക്കാരും സമീപ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരും സമയോചിതമായി ഇടപെട്ട് വാഹനങ്ങൾ തള്ളി പുറത്തേക്ക് മാറ്റി. ഇതോടെ വൻ അപകടമാണ് ഒഴിവായത്. ഇതിനൊപ്പം കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതിയും വിച്ഛേദിച്ചു. അതേസമയം ഷോറൂമിലെ ഇലക്ട്രിക് ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.