KN Balagopal About Thiruvonam Bumper Sale തിരുവോണം ബമ്പർ: നടന്നത് റെക്കോർഡ് വിൽപ്പനയെന്ന് ധനമന്ത്രി

By ETV Bharat Kerala Team

Published : Sep 20, 2023, 5:59 PM IST

thumbnail

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ റെക്കോഡ് വിൽപ്പനയാണ് ഈ വർഷം നടന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ (KN Balagopal States Record Sales of Thiruvonam Bumper Took Place). ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളാണ് ഇത്തവണ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാന ഘടനയാണ് കേരളത്തില്‍ ഉള്ളതെന്നും തിരുവോണം ബമ്പർ നറുക്കെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കെ എൻ ബാലഗോപാൽ പറഞ്ഞു. സമ്മാന ഘടനയിൽ ഇത്തവണ വലിയ രീതിയിലുള്ള വ്യത്യാസം വരുത്തി. അടുത്ത വർഷം കുറച്ചുകൂടി ആകർഷകമായി കൂടുതൽ ആളുകൾക്ക് സമ്മാനം കിട്ടുന്ന തരത്തിൽ ആലോചിക്കും. സാധാരണ ലോട്ടറി എടുക്കുന്ന ആളാണ് താനെന്നും തിരുവോണം ബമ്പർ എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ലോട്ടറിയുടെ ആകെ വില്‍പ്പനയില്‍ മൂന്നു ശതമാനത്തോളമാണ് സര്‍ക്കാരിന് വരുമാനം കിട്ടുക. കാരുണ്യ ബെനവലന്‍റ് ഫണ്ട് പോലെയുള്ള കാര്യങ്ങള്‍ക്കാണ് സര്‍ക്കാരിന് ലഭിക്കുന്ന പണം പ്രധാനമായും ഉപയോഗിക്കുക. എന്നാല്‍ ഒരു ലക്ഷത്തോളം പേര്‍ക്കു തൊഴില്‍ കിട്ടുന്ന പദ്ധതിയെന്ന നിലയില്‍ ലോട്ടറിയുടെ പ്രാധാന്യം വലുതാണെന്ന് ധനമന്ത്രി പറഞ്ഞു. വലിയ സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതിയാണ് ലോട്ടറി. എല്ലാവരും ലോട്ടറി എടുക്കണമെന്നും മന്ത്രി പറഞ്ഞൂ. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.