K Surendran On Second Vande Bharat: 'രണ്ടാം വന്ദേഭാരത് ജനങ്ങൾക്ക് അനുഗ്രഹം, കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ല': കെ സുരേന്ദ്രൻ

By ETV Bharat Kerala Team

Published : Sep 22, 2023, 11:46 AM IST

thumbnail

കാസർകോട് : രണ്ടാം വന്ദേഭാരത് കേരളത്തിലെ ജനങ്ങൾക്ക് അനുഗ്രഹമാണെന്നും കാസർകോട്, ആലപ്പുഴ എംപിമാരുടെ അവകാശവാദം അതിശയിപ്പിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
രാജ്മോഹൻ ഉണ്ണിത്താൻ എട്ടുകാലി മമൂഞ്ഞിന്‍റെ മൂത്താപ്പയെ പോലെയാണ്. വല്ലാത്ത തള്ളാണ് ഉണ്ണിത്താൻ നടത്തുന്നത്. ഇത്തരം നാടകങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. നരേന്ദ്ര മോദിയുടെ കേരളത്തോടുള്ള പരിഗണനയാണ്‌ തെളിയിക്കുന്നത്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്നത് വ്യാജ പ്രചരണമാണ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചതാണെന്നും കള്ളക്കേസാണെന്ന് മുൻപേ ഞങ്ങൾ വ്യക്തമാക്കിയിരുന്നെന്നും നിയമ നടപടിയുമായി സഹകരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തിച്ചിട്ടുണ്ട്. ഇന്നലെ (സെപ്റ്റംബർ 21) പുലർച്ചെ 4.30ന് കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനിലാണ് രണ്ടാം വന്ദേഭാരത് ട്രെയിൻ എത്തിച്ചത്. രാജ്യത്തെ വിവിധ റൂട്ടുകളിലായി ഒൻപത് വന്ദേഭാരത് സർവീസുകൾ വീഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച ഉദ്ഘാടനം ചെയ്യും. കാസർകോട് നിന്നാകും ആദ്യ സർവീസ് ആരംഭിക്കുക. കാസർകോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കായിരിക്കും പുതിയ വന്ദേഭാരത് സർവീസ്‌.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.