ശബരിമലയില്‍ ഭക്തര്‍ക്ക് സൗജന്യ വൈ ഫൈ; 15 സ്പോട്ടുകളില്‍ സേവനം ലഭ്യമാകുമെന്ന് ദേവസ്വം ബോര്‍ഡ്

By ETV Bharat Kerala Team

Published : Dec 25, 2023, 8:10 PM IST

Updated : Dec 25, 2023, 10:44 PM IST

thumbnail

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തർക്ക് സൗജന്യ വൈ ഫൈ ലഭ്യമാക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പദ്ധതിക്ക് തുടക്കമായി. ഇന്ന് (ഡിസംബര്‍ 25) വൈകിട്ട് നടപ്പന്തലിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. തുടക്കത്തിൽ നടപ്പന്തലിലും പരിസരങ്ങളിലുമാകും സൗജന്യ വൈ ഫൈ ലഭിക്കുക. ഡിസംബർ 30 മുതൽ സന്നിധാനത്തെ 15 കേന്ദ്രങ്ങളിലും സൗജന്യ വൈ ഫൈ സൗകര്യം ലഭ്യമാകുമെന്നും പ്രസിഡന്‍റ് പറഞ്ഞു. ബിഎസ്എൻഎല്ലുമായി സഹകരിച്ച് ശബരിമല സന്നിധാനത്തും പരിസരങ്ങളിലുമായി 15 ഇടങ്ങളിലാണ് ഇന്‍റർനെറ്റ് ലഭ്യമാക്കുന്നതിന് സൗജന്യ വൈ ഫൈ സേവനം ഒരുക്കുന്നത്. ദേവസ്വം വക മൂന്ന് സ്റ്റാഫ് ക്വാർട്ടേഴ്‌സുകളിലും സൗജന്യ വൈ ഫൈ ലഭിക്കും. 100 എംബിപിഎസ് ആണ് വേഗത. ആദ്യ അരമണിക്കൂർ സൗജന്യമായി ഉപയോഗിക്കാം. തുടർന്ന് ഒരു ജിബിക്ക് 9 രൂപ നിരക്കിൽ ഈടാക്കും. ഒരു സിമ്മിൽ നിന്ന് ആദ്യ അര മണിക്കൂർ സൗജന്യം എന്ന നിലയിലാണ് വൈ ഫൈ സൗകര്യമൊരുക്കുന്നത്. നടപ്പന്തൽ, താമസ കേന്ദ്രങ്ങൾ, ആശുപത്രി തുടങ്ങി പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം വൈ ഫൈ സൗകര്യമൊരുക്കും. കൂടാതെ അക്കോമഡേഷൻ ഓഫിസ് പരിസരം, നടപ്പന്തലിലെ സ്റ്റേജിന് ഇടതു വലതു വശങ്ങൾ, നടപ്പന്തലിലെ മധ്യഭാഗത്ത് ഇടത്-വലത് ഭാഗങ്ങൾ, നടപ്പന്തലിലേക്ക് പ്രവേശിക്കുന്നിടത്ത് ഇടത് വലത് ഭാഗങ്ങൾ, അപ്പം-അരവണ കൗണ്ടർ, നെയ്യഭിഷേക കൗണ്ടർ, അന്നദാന മണ്ഡപം, മാളികപ്പുറത്തെ രണ്ട് നടപ്പന്തലുകൾ എന്നിവിടങ്ങളിലാണ് വൈ ഫൈ ലഭ്യമാവുക.

Last Updated : Dec 25, 2023, 10:44 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.