Fishermen Trapped In Sea Were Rescued എഞ്ചിന്‍ നിലച്ച് ബോട്ട് കടലില്‍ കുടുങ്ങി; മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ച് ഫിഷറീസ് വകുപ്പ്

By ETV Bharat Kerala Team

Published : Oct 24, 2023, 12:54 PM IST

thumbnail

തൃശൂര്‍: ബോട്ടിന്‍റെ എഞ്ചിന്‍ നിലച്ച് ആഴക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ച് ഫിഷറീസ് വകുപ്പ്. അഴീക്കോട് ഭാഗത്ത് ആഴക്കടലില്‍ കുടുങ്ങിയ 18 തൊഴിലാളികളെയാണ് ഫിഷറീസ് ബോട്ടിന്‍റെ സഹായത്തോടെ കരയിലെത്തിച്ചത്. ആലപ്പുഴ കലവൂർ സ്വദേശി അലോഷ്യസിന്‍റെ ഉടമസ്ഥയിലുള്ള 'അൽഫോന്‍സ' എന്ന ബോട്ടാണ് കഴിഞ്ഞ ദിവസം (ഒക്‌ടോബര്‍ 23) കടലില്‍ കുടുങ്ങിയത്. എഞ്ചിന്‍ തകരാറിലായ ബോട്ടില്‍ യാത്ര തുടരാന്‍ സാധിക്കാതായതോടെ തൊഴിലാളികള്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷനുമായി ഫോണില്‍ ബന്ധപ്പെട്ടു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്‌ടർ എം എഫ് പോളിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് അഴിക്കോട് നിന്നും റെസ്‌ക്യൂ ബോട്ട് പുറപ്പെട്ടു. ആഴക്കടലിലെത്തിയ റെസ്‌ക്യൂ ബോട്ട് മത്സ്യ തൊഴിലാളികളുടെ ബോട്ട് കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. മറൈൻ എൻഫേഴ്സ്മെന്‍റ് ആന്‍ഡ് വിജിലൻസ് ഉദ്യോഗസ്ഥര്‍, ഫിഷറീസ് സീ റെസ്ക്യൂ ഗാർഡുമാര്‍, ബോട്ട് സ്രാങ്ക്, ഡ്രൈവര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി തൃശൂര്‍ ജില്ലയിലെ ചേറ്റുവയിലും അഴീക്കോടും ഫിഷറീസ് വകുപ്പിന്‍റെ രണ്ട് ബോട്ടുകൾ സജ്ജമാണ്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെന്‍റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.