കൊല്ലത്ത് യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ തെരുവുയുദ്ധം; കരിങ്കൊടി കാണിക്കാനെത്തിയവരെ പൊലീസും മര്‍ദ്ദിച്ചു

By ETV Bharat Kerala Team

Published : Dec 19, 2023, 5:20 PM IST

thumbnail

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ മർദ്ദിക്കുന്ന പതിവ് കൊല്ലത്തും തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ (DYFI Atatcked Youth Congress Workers at Kollam). കൊല്ലത്ത് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ കൂട്ടതല്ല് നടന്നു. ചിന്നക്കട ബിഷപ്പ് ജെറോം നഗറിന് മുന്നിലായിരുന്നു ഇരുകൂട്ടരും തമ്മിലടിച്ചത്. കരിങ്കൊടിയുമായി മുഖ്യമന്ത്രിയെ തടയാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പൊലീസ് എത്തി ഇരുകൂട്ടരെയും പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പരസ്‌പരം പോരടിക്കൽ തുടർന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും അന്യോന്യം കമ്പുകൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. തമ്മിലടിച്ചതിനു ശേഷം ജെറോം നഗറിലെ ഒരു കടയുടെ അകത്തേക്ക് ഓടി കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുടർന്ന് എത്തിയ ഡി വൈ എഫ് ഐക്കാർ മർദ്ദിക്കുകയും ചെയ്‌തു. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ നിലത്തിട്ട് ചവിട്ടി. അക്രമത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ഉൾപ്പെടെ അഞ്ചോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവിഭാഗം ഏറ്റുമുട്ടുമ്പോള്‍ സ്ഥലത്ത് എത്തിയ പൊലീസ് സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പകരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാരകമായി മരദ്ദിക്കുന്നത് കാണാമായിരുന്നു 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.