ഗവണര്‍ക്കെതിരെ പ്രതിഷേധം തുടരും, ഇത്‌ ജനാധിപത്യ രാജ്യമാണ്‌; എംവി ഗോവിന്ദൻ

By ETV Bharat Kerala Team

Published : Dec 12, 2023, 8:55 PM IST

thumbnail

കണ്ണൂർ : ഗവണർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ (MV Govindan against governor). വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കാനുള്ള ബോധ പൂർവമായ ശ്രമമാണ് നടക്കുന്നത്. ഗവർണർ പറയുന്നതും ചെയ്യുന്നതും എല്ലാം ഭരണഘടന വിരുദ്ധമാണെന്നും ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. അതുകൊണ്ടാണ് കോടതിക്ക് മുന്നിൽ കയ്യും കെട്ടി ഉത്തരം പറയേണ്ടി വരുന്നത്. ഗവർണർ പലതും പറയുന്നുണ്ട് ഒന്നും മുഖവിലക്കെടുക്കുന്നില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സെനറ്റ് തെരഞ്ഞെടുപ്പിൽ പോലും ഗവർണർ സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ്. അവിടെ ഈ അജണ്ട നടപ്പാക്കാനുള്ള കോർഡിനേറ്റർ ആയാണ് ഗവർണർ പ്രവർത്തിക്കുന്നത്. കേരള യൂണിവേഴ്‌സിറ്റിയിൽ ആർഎസ്എസ്, ബിജെപി, സംഘപരിവാർ അനുകൂലികളെ മാത്രം കയറ്റി വിടാനുള്ള ശ്രമമാണ്. ഇത് എന്ത് ജനാധിപത്യം ആണ്. കൊലക്കേസ് പ്രതികളുടെ ഭാര്യയെ ഉൾപ്പടെ തിരുകി കയറ്റുകയാണ്. അതിനെതിരെയാണ് സംസ്ഥാനത്തുടനീളം പ്രതിഷേധം നടക്കുന്നത്. രാജ്ഭവന്‍റെ മുന്നിലും പ്രതിഷേധം നടന്നു. പ്രതിഷേധം നടത്താൻ എല്ലാവർക്കും അവകാശം ഉണ്ട്. നവകേരള സദസിനെതിരെ കരിങ്കൊടി കാട്ടുന്നതിനും ആരും എതിരല്ല. പക്ഷെ ചാവേറുകൾ ആയി വാഹനത്തിന് മുന്നിൽ വീഴുന്നതിനെയാണ് എതിർക്കുന്നത്. മുഖ്യ മന്ത്രിയുടെ അറിവോടെയാണ് ഗവണർക്കെതിരെയുള്ള പ്രതിഷേധം എന്നത് ശുദ്ധ അസംബന്ധം ആണെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഗവണർക്കെതിരെ പ്രതിഷേധം തുടരുമെന്നു പറഞ്ഞ ആദ്ദേഹം പ്രതിഷേധം നിർത്താൻ ഇത് ഫാസിസ്റ്റു രാജ്യമല്ല എന്നും ജനാധിപത്യ രാജ്യമാണെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിട്ടില്ല എന്നും പ്രതിപക്ഷം ഓരോകാര്യം പറയുകയാണെന്നും ആദ്ദേഹം കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.