ഫ്ലൈ ഓവറോ അണ്ടര്‍ പാസോയില്ല; വെള്ളൂരിനെ വിഭജിച്ച് ദേശീയപാത നിര്‍മാണം; ആശങ്കയില്‍ ജനങ്ങള്‍

By

Published : Apr 8, 2023, 12:02 PM IST

thumbnail

കണ്ണൂര്‍: പയ്യന്നൂര്‍ വെള്ളൂര്‍ ദേശീയ പാത നിര്‍മാണത്തില്‍ ആശങ്കയില്‍ പ്രദേശവാസികള്‍. ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന വെള്ളൂരിന്‍റെ ഇരു ഭാഗങ്ങളെയും തമ്മില്‍ കൂട്ടി യോജിപ്പിക്കാതെയാണ് നിലവിലെ നിര്‍മാണം പുരോഗമിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. 

വെള്ളൂരിന്‍റെ ഇരുഭാഗങ്ങളെ തമ്മില്‍ കൂട്ടിയോജിപ്പിക്കാന്‍ ആവശ്യമായ ഫ്ലൈ ഓവറുകളോ അണ്ടർ പാസേജുകളോ നിലവിലെ പദ്ധതിയിൽ അനുവദിച്ചിട്ടില്ല. പഴയ കാലത്തെ ജർമൻ വിഭജനത്തെ അനുസ്‌മരിക്കും വിധമാണ് ദേശീയ പാതയുടെ നിർമാണമെന്നാണ് നാട്ടുകാരുടെ ആരോപണം. ജർമനിയിൽ മതിൽ കൊണ്ടാണെങ്കില്‍ ഇവിടെ ദേശീയ പാത കൊണ്ടാണ് വിഭജനമെന്ന ഒറ്റ വ്യത്യാസം മാത്രമാണുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. 

ഫ്ലൈ ഓവറുകളോ, അണ്ടര്‍ പാസേജുകളോ ഇല്ലാത്തത് കൊണ്ട് ദേശീയ പാതയുടെ മറുവശത്ത് എത്താന്‍ പ്രദേശവാസികള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടി കോത്തായി മുക്ക് വരെ പോയി തിരിച്ച് വരണം. എതിര്‍ വശത്ത് എത്തണമെങ്കില്‍ കൊട്ടണച്ചേരി വരെ പോയി പിന്നീട് തിരിച്ച് വരണം. വെള്ളൂർ ബാങ്ക്, സ്‌കൂള്‍, ജനത മിൽക്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് റോഡിന് ഇരുവശത്തുമുള്ളത്. 

ദേശീയപാതയുടെ ഇത്തരത്തിലുള്ള നിര്‍മാണം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തടസമാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.