തമിഴ്‌നാട് വനമേഖലയിൽ കഞ്ചാവ് തോട്ടം ഉള്ളതായി സൂചന ; വ്യാപക പരിശോധന നടത്താൻ എക്‌സൈസ്

By

Published : Aug 9, 2023, 2:15 PM IST

thumbnail

ഇടുക്കി : ജില്ലയമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാട് വനമേഖലയിൽ കഞ്ചാവ് തോട്ടം ഉള്ളതായി സൂചന. പ്രദേശത്ത് ലഹരി മാഫിയ പ്രവർത്തിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. മുൻപ് കഞ്ചാവ് കേസുകളിൽ പ്രതികൾ ആയിട്ടുള്ള ആളുകളെ ചോദ്യം ചെയ്‌തതിൽ നിന്നുമാണ് വിവരം ലഭിച്ചത്. അതിനാലാണ് മേഖലയിൽ കഞ്ചാവ് തോട്ടം ഉള്ളതായി എക്സൈസിന് സംശയം തോന്നിയത്. ഇതിനെ തുടർന്ന് വ്യാപക പരിശോധന നടത്തുവനാണ് അധികൃതരുടെ നീക്കം. തമിഴ്‌നാട് വനം, പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് ആയിരിക്കും പരിശോധന. അതിർത്തി മേഖല കേന്ദ്രീകരിച്ച് ഡ്രോൺ നിരീക്ഷണവും നടത്തും. ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് മറ്റു പരിശോധനകളും ജില്ലയിൽ നടത്തും. ആധുനിക വിവരസാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആയിരിക്കും പരിശോധന. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ്ങിനും നിർദേശമുണ്ട്. നിലവിൽ നിർമാണ നിയന്ത്രണത്തിന്‍റെയും ടൂറിസം നിയന്ത്രണത്തിന്‍റെയും പേരിൽ ജില്ലയിൽ പ്രതിഷേധം കനക്കുകയാണ്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.