സന്ദര്‍ശകരുടെ വാഹനത്തിന് പിന്നാലെ പാഞ്ഞ് സിംഹം; വൈറലായി വീഡിയോ
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4745826-816-4745826-1571041115539.jpg)
ബെംഗളുരൂ: മൃഗശാല സന്ദര്‍ശകരുടെ വാഹനത്തിനെ പിന്തുടര്ന്ന് സിംഹം. കര്‍ണാടകയിലെ ബെല്ലാരി മൃഗശാലയില്‍ നിന്നും ഓഗസ്റ്റില്‍ സന്ദര്‍ശകര്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 350 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ മൃഗശാല സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് സൂ സഫാരി അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സന്ദര്‍ശകരുമായി കറങ്ങിയ വാഹനത്തെയാണ് ആറ് വയസ് പ്രായമുള്ള കേശ്രി എന്ന സിംഹം പിന്തുടര്ന്നത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അതി വേഗത്തില്‍ കുതിച്ചെത്തുന്ന സിംഹത്തെ കാണാം.