പശുവിന് ബേബി ഷവര്‍, ആചാരം ഗര്‍ഭിണികള്‍ക്കുവേണ്ടി

By

Published : Nov 29, 2021, 8:26 AM IST

thumbnail

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ മംഗല്‍ഗിരിയില്‍ പശുവിന് സീമന്തം (ബേബി ഷവര്‍). കപില ബ്രീഡ് ഇനത്തില്‍പ്പെട്ട പശുവിനെ ഉപയോഗിച്ചാണ് ചടങ്ങ്. ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്ക് വേണ്ടിയാണ് ഇത് നടത്തുന്നത്. മംഗല്‍ഗിരിയിലെ ശിവ ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ 200 ഓളം സ്‌ത്രീകളാണ് പങ്കെടുത്തത്. ഒരു കപില പശുവിന് സീമന്തം നടത്തുന്നത് 1000 പശുക്കള്‍ക്ക് നടത്തുന്നതിന് തുല്യമാണെന്നാണ് മതപുരോഹിതര്‍ പറയുന്നത്. കാര്‍ത്തിക മാസത്തില്‍ പശുവിനെ ആരാധിക്കുന്നത് സൗഭാഗ്യങ്ങള്‍ കൊണ്ടുവരുമെന്നുമാണ് ഇവരുടെ വിചിത്രവാദം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.