ETV Bharat / t20-world-cup-2022

T20 WORLD CUP 2022| സീന്‍ വില്യംസിന്‍റെ ഒറ്റയാള്‍ പോരാട്ടം പാഴായി, സിംബാബ്‌വെയെ 3 റണ്‍സിന് തോല്‍പ്പിച്ച് ബംഗ്ലാദേശ്

author img

By

Published : Oct 30, 2022, 12:52 PM IST

ബംഗ്ലാദേശിന്‍റെ 151 റണ്‍സ് പിന്തുടര്‍ന്ന സിംബാബ്‌വെയുടെ പോരാട്ടം നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 147ല്‍ അവസാനിച്ചു. 42 പന്തില്‍ 62 റണ്‍സ് നേടിയ സീന്‍ വില്യംസ് മത്സരത്തില്‍ റണ്‍ ഔട്ടായതാണ് സിംബാബ്‌വെയ്‌ക്ക് തിരിച്ചടിയായത്.

t20 world cup 2022  t20 world cup  bangladesh vs zimbabwe  സീന്‍ വില്യംസ്  ടി20 ലോകകപ്പ് സൂപ്പര്‍ 12  സിംബാബ്‌വെ vs ബംഗ്ലാദേശ്
T20 WORLD CUP 2022| സീന്‍ വില്യംസിന്‍റെ ഒറ്റയാള്‍ പോരാട്ടം പാഴായി, സിംബാബ്‌വെയെ 3 റണ്‍സിന് തോല്‍പ്പിച്ച് ബഗ്ലാദേശ്

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ ബംഗ്ലാദേശിന് മൂന്ന് റണ്‍സിന്റെ ജയം. 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെക്ക് 8 വിക്കറ്റ് നഷ്‌ടത്തില്‍ 147 റണ്‍സെടുക്കാനാണ് സാധിച്ചത്. ചേസിങ്ങില്‍ സിംബാബ്‌വന്‍ ബാറ്റിങ്ങിനെ ഒറ്റക്ക് തോളിലേറ്റിയ സീന്‍ വില്യംസ് 19ാം ഓവറില്‍ റണ്‍ ഔട്ടായതാണ് സിംബാബ്‌വെയ്‌ക്ക് തിരിച്ചടിയായി മാറിയത്. നാലോവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ടസ്‌കിന്‍ അഹമ്മദിന്‍റെ പ്രകടനവും ബംഗ്ലാദേശ് ജയത്തില്‍ നിര്‍ണായകമായി.

ബംഗ്ലാദേശ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. പവര്‍പ്ലേക്കുള്ളില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടു. വെസ്ലി മധെവേരെ (4), ക്രെയ്ഗ് ഇര്‍വിന്‍ (8), മില്‍ട്ടണ്‍ ഷുംബ (8), സിക്കന്ദര്‍ റാസ (0) എന്നിവരുടെ വിക്കറ്റുകളാണ് പവര്‍പ്ലേയില്‍ സിംബാബ്‌വെയ്‌ക്ക് നഷ്ടമായത്.

തുടര്‍ന്ന് സിംബാബ്‌വെയെ ഒറ്റക്ക് ചുമലിലേറ്റിയ സീന്‍ വില്യംസ് ടീമിന് വിജയപ്രതീക്ഷ നല്‍കി. 42 പന്തില്‍ 62 റണ്‍സാണ് വില്യംസ് നേടിയത്. അവസാനം 25 പന്തില്‍ 27 റണ്‍സുമായി റ്യാന്‍ ബേള്‍ പുറത്താകാതെ നിന്നെങ്കിലും സിംബാബ്‌വെയ്‌ക്ക് ജയം പിടിക്കാന്‍ സാധിച്ചില്ല. ടസ്‌കിന് പുറമെ മുസദെക് ഹുസൈന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

നേരത്തേ ബ്രിസ്‌ബേനില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 7 വിക്കറ്റ് നഷ്‌ടത്തിലാണ് 150 റണ്‍സ് നേടിയത്. നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (71) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.