ETV Bharat / t20-world-cup-2022

T20 world Cup 2022| പറക്കും ഫിലിപ്‌സ്...വൈറലായി ന്യൂസിലന്‍ഡ് താരത്തിന്‍റെ തകര്‍പ്പന്‍ ക്യാച്ച്

author img

By

Published : Oct 22, 2022, 6:00 PM IST

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസിനെ പുറത്താക്കാനായാണ് ഗ്ലെന്‍ ഫിലിപ്‌സ് അത്യുഗ്രന്‍ ക്യാച്ചെടുത്തത്.

Glenn Phillips catch  Australia vs New Zealand best fielding  New Zealand player catch  Glenn Phillips removes Marcus Stoinis  Phillips catch  Glenn Phillip  T20 world Cup 2022  ഗ്ലെന്‍ ഫിലിപ്‌സ്  ഫിലിപ്‌സ് ക്യാച്ച്  ടി20 ലോകകപ്പ് സൂപ്പർ 12  ഓസ്‌ട്രേലിയ vs ന്യൂസിലാന്‍ഡ്  ടി20 ലോകകപ്പ്
T20 world Cup 2022| സൂപ്പര്‍ ഫിലിപ്‌സ്...വൈറലായി ന്യൂസിലാന്‍ഡ് ഫീല്‍ഡറുടെ തകര്‍പ്പന്‍ ക്യാച്ച്

ഹൈദരാബാദ്: ടി20 ലോകകപ്പ് സൂപ്പർ 12ലെ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ഫീല്‍ഡിങ് കാഴ്‌ചവെച്ച് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരിപ്പിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡിന്‍റെ ഗ്ലെന്‍ ഫിലിപ്‌സ്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഫിലിപ്‌സ് പറന്നുപിടിച്ച സൂപ്പർക്യാച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചർച്ചാവിഷയം. ഓസീസ് സ്‌റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസിനെ പുറത്താക്കാനായാണ് ഗ്ലെന്‍ ഫിലിപ്‌സ് ഒരു അത്യുഗ്രന്‍ ക്യാച്ചെടുത്തത്.

മത്സരത്തില്‍ മിച്ചല്‍ സാന്‍റ്‌നര്‍ എറിഞ്ഞ എട്ടാം ഓവറിലെ രണ്ടാം പന്തിലാണ് ഫിലിപ്സിന്‍റെ ഫീല്‍ഡിങ് മികവ് ക്രിക്കറ്റ് ലോകം കണ്ടത്. സാന്‍റ്നറിന്‍റെ പന്ത് ഓഫ് സൈഡിലേക്ക് കൂറ്റന്‍ അടിക്ക് ശ്രമിച്ച സ്‌റ്റോയിനസ് പോലും ബോള്‍ സുരക്ഷിതമായി ഗ്രൗണ്ടില്‍ പതിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉയര്‍ന്നുപൊങ്ങിയ പന്തിനടുത്തേക്ക് പാഞ്ഞടുത്ത ഗ്ലെന്‍ ഫിലിപ്‌സ് ഒരു ഫുള്‍ സ്‌ട്രെച്ച് ഡൈവ് നടത്തി, വായുവില്‍ വച്ചുതന്നെ പന്ത് ഇരു കൈകളിലും സുരക്ഷിതമാക്കുകയും ചെയ്‌തു.

മത്സരത്തില്‍ ഓസീസിനെതിരെ 89 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് കിവീസ് നേടിയത്. ന്യൂസിലന്‍ഡിന്‍റെ 201 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 111 റണ്‍സില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു. കിവീസിനായി പുറത്താകാതെ 92 റണ്‍സ് നേടിയ ഡേവണ്‍ കോണ്‍വെയാണ് കളിയിലെ താരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.