ETV Bharat / sukhibhava

'സാക്ഷരത നിരക്ക് ഉയരുന്നു, എങ്കിലും 773 ദശലക്ഷം നിരക്ഷരര്‍'; കുറഞ്ഞ സാക്ഷരത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം

author img

By

Published : Jan 27, 2023, 6:25 PM IST

Mental Health  Literacy  Poverty  Research  Poor literacy  mental health problems  loneliness  depression  anxiety  chronic diseases  psychology  സാക്ഷരത നിരക്ക് ഉയരുന്നു  കേരളത്തിലെ സാക്ഷരത നിരക്ക്  ഇന്ത്യയിലെ സാക്ഷരത നിരക്ക്  ലോകത്ത് നിരക്ഷരര്‍ എത്ര  കുറഞ്ഞ സാക്ഷരത  മാനസികാരോഗ്യ പ്രശ്‌നങ്ങള്‍  സാക്ഷരത  സാക്ഷരതയും മാനസികാരോഗ്യവും
കുറഞ്ഞ സാക്ഷരത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം

കുറഞ്ഞ സാക്ഷരതയുള്ളവര്‍ ഏകാന്തത, വിഷാദം, ഉത്‌കണ്ഠ തുടങ്ങി നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായുള്ള പഠനഫലം പുറത്ത്, ഗവേഷണത്തില്‍ ഇവയെല്ലാം..

ലണ്ടന്‍: സാക്ഷരതയില്‍ കുറവുള്ളവര്‍ നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായുള്ള പഠനഫലം പുറത്ത്. സാക്ഷരത കുറവുള്ളവരും നിരക്ഷരരായവരും ഏകാന്തത, വിഷാദം, ഉത്‌കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഇന്ത്യ ഉള്‍പ്പടെ ഒമ്പത് രാജ്യങ്ങളെ പരിഗണിച്ചുള്ള പഠനത്തിലാണ് കണ്ടെത്തിയത്. സാക്ഷരതയും മാനസികാരോഗ്യവും ആഗോളതലത്തില്‍ പരിശോധിച്ചുകൊണ്ട് മെന്‍റൽ ഹെൽത്ത് ആന്‍റ് സോഷ്യൽ ഇൻക്ലൂഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണമാണ് ഈ വിവരങ്ങള്‍ പങ്കുവച്ചത്.

വളര്‍ച്ചയുണ്ട്, പക്ഷെ: യു.കെയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഈസ്‌റ്റ് ആംഗ്ലിയയിലെ (യുഇഎ) ഗവേഷകര്‍ നടത്തിയ ഈ പഠനത്തില്‍ ലോകത്തിലുള്ള നിരക്ഷരരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്‌ത്രീകളാണെന്നും സാക്ഷരത കുറവും, നിരക്ഷരതയും ഇവരെ ആനുപാതികമല്ലാതെയാണ് ബാധിക്കുന്നതെന്നും പഠനം പറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ സാക്ഷരത നിരക്ക് ഉയരുന്നുണ്ടെങ്കിലും, ആഗോളതലത്തിൽ 773 ദശലക്ഷം പേര്‍ ഇപ്പോഴും എഴുതാനോ വായിക്കാനോ അറിയാത്തവരായാണ് കണക്കാക്കപ്പെടുന്നതെന്നും പഠനത്തിന് നേതൃത്വം വഹിച്ച യുഇഎയുടെ നോർ‌വിച്ച് മെഡിക്കൽ സ്‌കൂളിൽ നിന്നുള്ള ബോണി ടീഗ് അറിയിച്ചു.

പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍: വികസ്വര രാജ്യങ്ങളിലും സംഘര്‍ഷങ്ങളിലൂടെ കടന്നുപോയ രാജ്യങ്ങളിലും സാക്ഷരത നിരക്ക് കുറവാണ്. മാത്രമല്ല ഇത് സ്‌ത്രീകളില്‍ ആനുപാതികമല്ലാതെയാണ് ബാധിക്കുന്നതെന്നും ബോണി ടീഗ് വ്യക്തമാക്കി. കൂടുതല്‍ സാക്ഷരരായിട്ടുള്ളവര്‍ക്ക് തൊഴില്‍ കണ്ടെത്തല്‍, മികച്ച വേതനം എന്നിവ പോലുള്ള കാര്യങ്ങളില്‍ ഫലം ലഭിക്കുന്നുണ്ടെന്നും ഇവര്‍ക്ക് മെച്ചപ്പെട്ട ഭക്ഷണവും പാർപ്പിടവും സാധ്യമാണെന്നും അദ്ദേഹം പഠനത്തെ ഉദ്ദരിച്ച് പറഞ്ഞു.

മാത്രമല്ല എഴുതാനോ വായിക്കാനോ അറിയാത്തത് ഒരു വ്യക്തിയെ ജീവിതത്തിലുടനീളം പിറകോട്ടടിക്കുന്നതായും ഇവര്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങാനും കുറ്റകൃത്യങ്ങള്‍ ചെയ്യാനുമുള്ള സാധ്യത കൂടുതലാണെന്നും ബോണി ടീഗ് അഭിപ്രായപ്പെട്ടു. കുറവ് സാക്ഷരത മോശം ആരോഗ്യവും, വിട്ടുമാറാത്ത രോഗവും, കുറഞ്ഞ ആയുര്‍ദൈര്‍ഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. സാക്ഷരതയും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന ഗവേഷണങ്ങൾ മുമ്പും നടന്നിട്ടുണ്ട്. എന്നാല്‍ ആഗോളതലത്തില്‍ ഇതുപ്രകാരമുള്ള ആദ്യപഠനമാണിതെന്ന് ബോണി ടീഗ് കൂട്ടിച്ചേര്‍ത്തു.

പഠനം ഇങ്ങനെ: സാക്ഷരതയും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട 19 പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഗവേഷണ സംഘം അവലോകനം ചെയ്‌തു. കൂടാതെ യു.എസ്, ചൈന, നേപ്പാൾ, തായ്‌ലൻഡ്, ഇറാൻ, ഇന്ത്യ, ഘാന, പാകിസ്ഥാൻ, ബ്രസീൽ എന്നീ ഒമ്പത് വ്യത്യസ്‌ത രാജ്യങ്ങളിലായി നടന്ന പഠനത്തില്‍ രണ്ട് ദശലക്ഷം പേര്‍ പങ്കെടുത്തു. പിന്നീട് സാക്ഷരത, മാനസികാരോഗ്യം എന്നീ രണ്ട് ഘടകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സംഘം പരിശോധിച്ചു. അങ്ങനെയാണ് സംഘം ഇവ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നത്.

ഒടുക്കം കണ്ടെത്തി: കുറവ് സാക്ഷരതയുള്ള ആളുകളില്‍ ഉത്‌കണ്‌ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. എന്നാല്‍ മോശം സാക്ഷരത മോശം മാനസികാരോഗ്യത്തിന് കാരണമാകുന്നുവെന്ന് ഞങ്ങള്‍ തറപ്പിച്ചുപറയുന്നില്ല. പക്ഷെ ഇവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് യുഇഎയിൽ ക്ലിനിക്കൽ സൈക്കോളജി പരിശീലനത്തിൽ ഡോക്‌ടറേറ്റിന്‍റെ ഭാഗമായി പഠനത്തില്‍ പങ്കാളിയായ ലൂസി ഹണും വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.