ETV Bharat / sukhibhava

എന്താണ് ഒമിക്രോണ്‍? എന്തുക്കൊണ്ട് ഉയര്‍ന്ന വ്യാപനം, കാരണമിതാണ്

author img

By

Published : Jan 12, 2022, 5:46 PM IST

ഒമിക്രോണിനിനുള്ള വ്യത്യാസത്തെക്കുറിച്ചും ഉയര്‍ന്ന വ്യാപനത്തിനുള്ള കാരണങ്ങളെക്കുറിച്ചും ഡബ്യു.എച്ച്.ഒ വിദഗ്‌ധരുടെയടക്കം കണ്ടെത്തലുകള്‍

What are the symptoms of omicron  covid19 study  how can covid spread  what precautions to take amidst covid spread  omicron third wave India  what are the new symptoms of omicron  ഒമിക്രോണിന് മറ്റ് വകഭേദങ്ങളില്‍ നിന്നുള്ള വ്യത്യാസം  ഒമിക്രോണ്‍ വ്യാപനത്തിനുള്ള കാരണങ്ങള്‍  Omicron symptoms and causes for highly spreading  ഒമിക്രോണ്‍ ലക്ഷണങ്ങള്‍  ഒമിക്രോണ്‍ എന്നാല്‍ എന്ത്
ഒമിക്രോണിന് മറ്റ് വകഭേദങ്ങളില്‍ നിന്നുള്ള വ്യത്യാസമെന്ത്?; ഉയര്‍ന്ന വ്യാപനത്തിനുള്ള കാരണങ്ങള്‍ ഇവയാണ്

ആഗോളതലത്തില്‍ കൊവിഡ് വ്യാപനം വീണ്ടും കുതിക്കുകയാണ്. ഒപ്പം ഡെല്‍റ്റയ്‌ക്ക് പിന്നാലെയെത്തിയ വൈറസ് വകഭേദമായ ഒമിക്രോണ്‍ വ്യാപനവും ഉയരുന്നു. ക്ഷീണം, തലവേദന, ശ്വാസതടസം എന്നിവയാണ് കൊവിഡിന്‍റെ പ്രധാനപ്പട്ടെ മൂന്ന് ലക്ഷണങ്ങൾ. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമാണ് ഒമിക്രോണിന്‍റെ ലക്ഷണങ്ങള്‍.

ഒമിക്രോണ്‍ ലക്ഷണങ്ങള്‍

സാധാരണ ജലദോഷം പോലെയുള്ള അവസ്ഥയായിരിക്കും ഈ വകഭേദത്തിനെന്നാണ് ശാസ്‌ത്രലോകം കണ്ടെത്തിയത്. മൂക്കൊലിപ്പ്, തൊണ്ടവേദന, തുടർച്ചയായ തുമ്മൽ എന്നിവയ്‌ക്ക് പുറമെ തലവേദനയും ചുമയുമുണ്ടാകും. വാക്‌സിനേഷൻ എടുത്ത ആളുകളിൽ പോലും ഇത്തരത്തിലാണ് ഒമിക്രോണ്‍ സ്ഥിരീകരിയ്‌ക്കുന്നത്. ഛര്‍ദി, പേശി വേദന, വയറിളക്കം, ചർമ്മത്തിലെ ചുണങ്ങ് തുടങ്ങിയവയും പലരിലും കാണപ്പെടുന്നു.

ഡെല്‍റ്റയും ഒമിക്രോണും; വ്യത്യാസമെന്ത്?

ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിക്കപ്പെട്ട ഈ വകഭേദം ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഡെല്‍റ്റയെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ ഒമിക്രോണിന് കഴിയും. ഡെൽറ്റയും ഒമിക്രോണും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. രണ്ട് കേസുകളിലും ആദ്യത്തെ അഞ്ച് ലക്ഷണങ്ങളായി പറയുന്നത് മൂക്കൊലിപ്പ്, തലവേദന, ക്ഷീണം, തുമ്മൽ, തൊണ്ടവേദന എന്നിവയാണ്.

ഡബ്ള്യു.എച്ച്‌.ഒ തലവന്‍റെ നിര്‍ദേശം

ഗന്ധമോ രുചിയോ നഷ്‌ടപ്പെടുന്ന അവസ്ഥ കൊവിഡിന്‍റെ പ്രാരംഭഘട്ടത്തില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കാണപ്പെടുന്നില്ല. ഇപ്പോൾ പോസിറ്റീവ് സ്ഥിരീകരിക്കുന്ന അഞ്ചിൽ ഒരാളിൽ മാത്രമേ ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളുവെന്നതും വൈറസിനുണ്ടാകുന്ന പ്രകടമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ തന്നെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന വിദഗ്‌ധന്‍ രംഗത്തെത്തിയിരുന്നു.

രോഗികള്‍ ആശുപത്രിയില്‍ ആവുകയും മരണം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായിട്ടുണ്ട്, ശ്രദ്ധിക്കണം എന്നായിരുന്നു ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസിന്‍റെ നിര്‍ദേശം. നേരത്തേയുണ്ടായ വകഭേദങ്ങളേക്കാള്‍ പകര്‍ച്ച വ്യാപനം കൂടിയ ഇനമാണ് ഒമിക്രോണ്‍. ഇത് യു.കെയടക്കമുള്ള ആഗോള രാജ്യങ്ങളില്‍ കേസുകളുടെ വർധനവിന് കാരണമാകുന്നു. പ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയോ പ്രതിരോധശേഷി ഉയര്‍ത്തുകയോ ചെയ്യുക എന്നത് പ്രധാനമാണ്.

ഒമിക്രോണ്‍ എളുപ്പത്തില്‍ വ്യാപിക്കുന്നതിന് കാരണം

യുവാക്കളെ അപേക്ഷിച്ച് പ്രായമായ ആളുകളില്‍ കേസുകൾ വർധിക്കുന്നുണ്ട്. 75 വയസിന് മുകളിലുള്ളവരിൽ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നതില്‍ ആരോഗ്യ വിദ്‌ഗ്‌ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വൈറസിനുണ്ടായ വ്യതിയാനങ്ങള്‍ ഫലപ്രദമായി മനുഷ്യ കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ സഹായികരമാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടന ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് സ്ഥിരീകരിച്ചത്. ഇത് വൈറസിനെ വളരെ വേഗം പടരാന്‍ സഹായിക്കുന്നതാണ്.

മഞ്ഞുകാലവും ഒമിക്രോണും

വാക്‌സിനുകളെയും പ്രതിരോധ ശേഷിയേയും കടത്തിവെട്ടാന്‍ ഒമിക്രോണിനുള്ള ശേഷിയാണ് അതിവ്യാപനത്തിനുളള മാറ്റൊരു കാരണം. ശ്വാസകോശ നാളിയുടെ മേല്‍ഭാഗത്ത് വൈറസ് പെറ്റുപെരുകുന്നതും മറ്റൊരു പ്രധാനപ്പെട്ട കാരണമാണെന്നാണ് വിദഗ്‌ധ സ്ഥിരീകരണം. ശീതകാലത്തിന്‍റെ പ്രത്യേകത കൊണ്ട് ജലദോഷം, തൊണ്ടവേദന, മൂക്കൊലിപ്പ് അല്ലെങ്കിൽ അസാധാരണമായ ക്ഷീണം എന്നിവയൊക്കെ സാധാരണഗതിയില്‍ പലരിലും കാണാറുണ്ട്.

എന്നാല്‍ ഈ ലക്ഷണങ്ങള്‍ കാലാവസ്ഥയുടേതാണെന്ന് കരുതി തള്ളിക്കളയരുത്. കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാകേണ്ടത് ആരോഗ്യവും ആയുസും നിലനിര്‍ത്താന്‍ സഹായിക്കും. അതിനാൽ, നിങ്ങൾക്കോ ​​കുടുംബാംഗങ്ങൾക്കോ ​​അസുഖം തോന്നുന്നുവെങ്കിൽ ഡോക്‌ടറെ കാണിക്കേണ്ടത് നിര്‍ബന്ധമാണ്.

ALSO READ: അമിത മാനസിക സമ്മര്‍ദം അകാല മരണത്തിലേക്ക് നയിക്കാം ; ലഘൂകരിക്കാന്‍ ചെയ്യേണ്ടത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.