ETV Bharat / sukhibhava

ഹോ എന്താ ചൂട്! വേനല്‍കാലത്ത് എപ്പോഴും കൂളാവാൻ ചില മാര്‍ഗങ്ങള്‍

author img

By

Published : Mar 29, 2022, 12:10 PM IST

നാട്ടിലെങ്ങും കടുത്ത ചൂടാണ്. ചൂടിനെ പ്രതിരോധിക്കാൻ എന്താണ് മാര്‍ഗമെന്ന് അന്വേഷിക്കുകയാണ് ഓരോരുത്തരും. എന്നാല്‍ ഭക്ഷണ രീതി കൊണ്ട് നമുക്ക് ചൂടിനെ ഒരു പരിധിവരെ അകറ്റാം

ചൂട് ശമിപ്പിക്കാം ഭക്ഷണത്തിലൂടെ
എന്തൊരു ചൂട്

എന്താണോ നമ്മള്‍ കഴിക്കുന്നത് അതിന്‍റെ ഗുണദോഷങ്ങളാണ് നമ്മുടെ ശരീരത്തില്‍ പ്രതിഫലിക്കുന്നത്. ചൂടുക്കാലമെത്തിയതോടെ അന്തരീക്ഷത്തിലെ താപനില ദൈനംദിനം കൂടി വരികയാണ്. അതുകൊണ്ട് തന്നെ ശരീരത്തിനെ പെട്ടെന്ന് തണുപ്പിക്കുന്നതും ദാഹമകറ്റി ക്ഷീണത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ഫാഷന്‍ കൂള്‍ ഡ്രിങ്ക്സുകള്‍ നമ്മളെ വളരെയധികം സ്വാധീനിച്ചേക്കാം.

എന്നാല്‍ ഇത്തരം ഭക്ഷണ തെരഞ്ഞെടുപ്പുകള്‍ നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കും. മറിച്ച് ആരോഗ്യപരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്താല്‍ നീണ്ടുകിടക്കുന്ന വേനല്‍ക്കാലമത്രയും കൂടുതല്‍ ഉന്മേഷവാനായിരിക്കാം. വേനല്‍ക്കാലമടക്കമുള്ള ഓരോ കാലാവസ്ഥക്കും അതിന്‍റെതായ പോരായ്മകളുണ്ട്. വേനല്‍കാലത്ത് കൂടുതലായി കഴിക്കുന്ന മസാലകള്‍, വറുത്ത വിഭവങ്ങള്‍ എന്നിവ തീര്‍ച്ചയായും നമ്മളെ രോഗികളാക്കും. അതുകൊണ്ട് പോഷക സമ്പന്നവും ഉന്മേഷ ദായകവുമായ ഒരു ഭക്ഷണ രീതി ഒരുക്കി തന്നെ നമ്മള്‍ക്ക് അധികഠിനമായ വേനല്‍ക്കാലത്തെ വരവേല്‍ക്കാം. ഇത്തരം ഭക്ഷണ ക്രമങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും.

ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: വേനല്‍ക്കാലത്തെ കുതിച്ചുയരുന്ന താപനിലയിലാണ് നമ്മുടെ ശരീരത്തിന് തണുപ്പ് കൂടുതലായി ആവശ്യം വരുന്നത്. ആരോഗ്യകരമായ ശരീര സന്തുലിതാവസ്ഥ നിലനിർത്താനുള്ള മികച്ച മാർഗമാണ് ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണങ്ങൾ. തണ്ണിമത്തന്‍, എള്ള്, തേങ്ങ വെള്ളം, വെള്ളരി, പൊതിന തുടങ്ങിയവക്ക് കൂടുതലായി ശരീരത്തെ തണുപ്പിക്കുന്നതിനും ജലാംശ നല്‍കുന്നതിനുമുള്ള കഴിവുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ നമ്മുടെ ശരീരത്തില്‍ ദിവസം മുഴുവന്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യും.

നിലനിര്‍ത്താം  ശരീരത്തിലെ ജലാംശം
നിലനിര്‍ത്താം ശരീരത്തിലെ ജലാംശം

ശരീരത്തില്‍ ജലാംശം നിലനിർത്തുക: വേനല്‍ക്കാലത്ത് ജലാംശം നിലനിര്‍ത്തുകയെന്നത് നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന താക്കോലാണെന്ന് പറയാം. ദിവസം തോറും 8 മുതല്‍ 10 ഗ്ലാസ്സ് വരെയെങ്കിലും വെള്ളം കുടിച്ച് നന്നായി ജലാംശമുള്ള ശരീരമാണെന്ന് ഉറപ്പ് വരുത്തുക. കൂടുതല്‍ തണുത്ത വെള്ളം കുടിക്കുമ്പോള്‍ പെട്ടെന്ന് ദാഹമകലുമെങ്കിലും അത് നിങ്ങളെ രോഗികളാക്കും. അതുകൊണ്ട് അത്തരം വെള്ളം ഒഴിവാക്കി സാധാരണ വെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ കുടിക്കാന്‍ ശ്രദ്ധിക്കുക.

നിലനിര്‍ത്താം  ശരീരത്തിലെ ജലാംശം
നിലനിര്‍ത്താം ശരീരത്തിലെ ജലാംശം

തോടുള്ള വേനല്‍കാല പഴവര്‍ഗങ്ങള്‍: വേനല്‍ക്കാലത്ത് ശരീരത്തെ നിയന്ത്രിക്കുന്നതിന് സീസണ്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള അത്ര കഴിവ് മറ്റൊന്നിനുമില്ല. ഇത്തരത്തിലുള്ള ഭക്ഷണ രീതികള്‍ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കും. മാമ്പഴം, മുള്ളങ്കി, തണ്ണിമത്തന്‍, തുടങ്ങിയവ വേനല്‍ക്കാല ഭക്ഷണ രീതിയില്‍ ഉള്‍പ്പെടുത്തുന്നതും അനുയോജ്യവുമാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാല ഭക്ഷണ ക്രമത്തില്‍ ഇവയെല്ലാം ഉള്‍പ്പെടുത്താന്‍ വളരെയധികം ശ്രദ്ധിക്കുക.

പോഷക സമ്പൂര്‍ണമായ മാമ്പഴം
പോഷക സമ്പൂര്‍ണമായ മാമ്പഴം

ലളിതമായ ഭക്ഷണ രീതികളിലേക്ക് മാറുക: വിശപ്പ് ഇല്ലാതാക്കാനായി രാത്രിയില്‍ വളരെ വൈകിയും കൂടുതലായും ഭക്ഷണം കഴിക്കുന്നവരും നമ്മള്‍ക്ക് ചുറ്റുമുണ്ട്. ഇത്തരം ഭക്ഷണ രീതികള്‍ ശരീരത്തിന്‍റെ ദഹന വ്യവസ്ഥയേയും സുഖമമായ ഉറക്കത്തേയും പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം ഭക്ഷണ രീതികള്‍ ഒഴിവാക്കി ആരോഗ്യകരമായ ലഘുഭക്ഷണ രീതിയിലേക്ക് മാറുക.

വറുത്തെടുത്ത ഭക്ഷണങ്ങള്‍ക്ക് പകരം വിത്തുകള്‍, പഴങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തിലുള്‍പ്പെടുത്തുക. ഇത്തരം ഭക്ഷണ രീതികള്‍ ശരീര ഭാരം കുറക്കുന്നതിനും കൊഴുപ്പ് അടഞ്ഞ് കൂടുന്നതിനെ തടയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവയെല്ലാം ഭക്ഷണത്തിലുള്‍പ്പെടുത്തുന്നവരില്‍ ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള സാധ്യതകളും കുറവായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.