ETV Bharat / sukhibhava

ഡയറ്റിലായിരിക്കുമ്പോൾ തലച്ചോറിലെ ആശയവിനിമയം മാറുന്നു ; പഠനം പറയുന്നത്

author img

By

Published : Apr 3, 2023, 4:22 PM IST

Brain  Function  communication  Body Weight Loss  Weight Loss  Diet  Lifestyle  Brain function changes during dieting  dieting  ഡയറ്റ്  തലച്ചോറിലെ ആശയവിനിമയം  വിശപ്പുമായി ബന്ധപ്പെട്ട നാഡീകോശങ്ങൾ  ശരീരഭാരം കുറയ്‌ക്കാൻ ഡയറ്റ്  ശരീരഭാരം  ഭക്ഷണക്രമം  നാഡീകോശങ്ങൾ  വിശപ്പ് നിയന്ത്രിക്കുന്ന ന്യൂറോണുകൾ
ഡയറ്റ്

വിശപ്പുമായി ബന്ധപ്പെട്ട നാഡീകോശങ്ങൾക്ക് ഡയറ്റിന് ശേഷം കൂടുതൽ സിഗ്നലുകൾ ലഭിക്കുന്നു. അതിനാലാണ് ഡയറ്റ് കഴിഞ്ഞാല്‍ ഭക്ഷണം കൂടുതൽ കഴിക്കുകയും ശരീരഭാരം വർധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നതെന്ന് പഠനം

വാഷിങ്ടൺ : ശരീരഭാരം കുറയ്‌ക്കാൻ ഡയറ്റ് ചെയ്യുന്നവരാണ് നമ്മളിൽ പലരും. ആളുകൾ ഭക്ഷണക്രമം അഥവാ ഡയറ്റ് പിന്തുടരുമ്പോൾ തലച്ചോറിലെ ആശയവിനിമയം മാറുന്നുവെന്നാണ് ഇപ്പോൾ പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത്. മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെറ്റബോളിസം റിസർച്ചിലെയും ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെയും ഗവേഷകരാണ് പഠനം നടത്തിയത്.

ഡയറ്റിന് ശേഷം വിശപ്പുമായി ബന്ധപ്പെട്ട നാഡീകോശങ്ങൾക്ക് (nerve cells) ശക്തമായ സിഗ്നലുകൾ ലഭിക്കുന്നു എന്നാണ് കണ്ടെത്തൽ. എലികളിൽ നടത്തിയ പഠനം അനുസരിച്ച് ഡയറ്റിന് ശേഷം അവ ഭക്ഷണം ഗണ്യമായി കൂടുതൽ കഴിക്കുകയും വേഗത്തിൽ ശരീരഭാരം വർധിപ്പിക്കുകയും ചെയ്യുന്നു. ഡയറ്റിന് ശേഷം തലച്ചോറിലെ ഏത് സർക്യൂട്ടിനാണ് മാറ്റമെന്ന് വിലയിരുത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെറ്റബോളിസം റിസർച്ചിലെ ഗവേഷകനായ ഹെന്നിംഗ് ഫെൻസലൗ പറഞ്ഞു.

ഹൈപ്പോതലാമസിലെ ഒരു കൂട്ടം ന്യൂറോണുകളെയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. വിശപ്പ് നിയന്ത്രിക്കുന്നത് AgRP ന്യൂറോണുകളാണ്. ന്യൂറോൺ പാതകളിലൂടെ സിഗ്നലുകൾ കൂടുതൽ അയച്ച് AgRP ന്യൂറോണുകളെ ഉത്തേജിപ്പിച്ചു. ഇതുകൊണ്ട് എലികൾ കൂടുതൽ ഭക്ഷണം കഴിക്കുകയും ശരീരഭാരം വർധിക്കുകയും ചെയ്‌തു.

ഡയറ്റിന് ശേഷം ഈ സിഗ്നലുകൾ കൂടുതലായി അയച്ച് AgRP ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നതോടെ ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കുകയും ശരീരഭാരം വർധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ശരീരഭാരം ഡയറ്റിന് ശേഷം വർധിക്കാതിരിക്കാൻ അല്ലെങ്കിൽ ഡയറ്റിലൂടെ നിയന്ത്രിച്ച ശരീരഭാരം അതേ രീതിയിൽ തന്നെ തുടരാന്‍ മരുന്നുകൾ കണ്ടെത്താനാണ് ഗവേഷകരുടെ ശ്രമം.

AgRP ന്യൂറോണുകളെ സജീവമാക്കുന്ന ന്യൂറോണൽ പാതകളെ തെരഞ്ഞെടുത്ത് ഗവേഷകർ തടഞ്ഞു. ഇതിലൂടെ ശരീരഭാരം ഗണ്യമായി കുറഞ്ഞുവെന്ന് ഫെൻസ്‌ലൗ പറഞ്ഞു. ന്യൂറൽ വയറിംഗ് ഡയഗ്രമുകൾ എങ്ങനെ വിശപ്പിനെ നിയന്ത്രിക്കുന്നു എന്നതിനെക്കുറിച്ച് മനസിലാക്കാൻ പഠനം സഹായിക്കുന്നു. AgRP ഹംഗർ ന്യൂറോണുകളെ ശാരീരികമായി സമന്വയിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന അപ്‌സ്ട്രീം ന്യൂറോണുകളുടെ ഒരു പ്രധാന സെറ്റ് ഗവേഷകർ മുമ്പ് കണ്ടെത്തിയിരുന്നു.

ഇപ്പോഴത്തെ പഠനത്തിൽ ഗവേഷകർ ഈ രണ്ട് ന്യൂറോണുകൾ തമ്മിലുള്ള ഫിസിക്കൽ ന്യൂറോ ട്രാൻസ്‌മിറ്റർ കണക്ഷനായ സിനാപ്റ്റിക് പ്ലാസ്‌റ്റിസിറ്റി എന്ന പ്രക്രിയയെ കുറിച്ച് മനസിലാക്കി. ഈ പ്രക്രിയയിലൂടെ ഭക്ഷണക്രമവും ശരീരഭാരം കുറയ്ക്കലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കിയെന്ന് ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ ഗവേഷകൻ ബ്രാഡ്‌ഫോർഡ് ലോവൽ അഭിപ്രായപ്പെടുന്നു.

Also read: എന്താണ് ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ്; അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ് ? : ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഡയറ്റാണ് ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ്. മാംസാഹാരങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് സസ്യഭക്ഷണങ്ങളുടെ അളവ് കൂട്ടിയുള്ളതാണ് ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ്. മാംസത്തിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീന് പകരം അവ ധാരാളം അടങ്ങിയ സസ്യഭക്ഷണങ്ങളാണ് ഈ ഡയറ്റ് പ്ലാനിലുള്ളത്. ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ഗണ്യമായി കുറയ്‌ക്കാൻ ഈ ഡയറ്റ് സഹായിക്കുന്നു. ഏറെ അപകടകാരിയാണ് വയറ്റിൽ അമിതമായി അടിഞ്ഞുകൂടുന്ന ഈ വിസറൽ ഫാറ്റ്. ഹൃദ്രോഗം, പ്രമേഹം, ഡിമെൻഷ്യ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണം വിസറൽ ഫാറ്റാണ്. ശരീരഭാരം കുറയ്‌ക്കുന്നതിലൂടെ വിസറൽ ഫാറ്റ് കുറയ്‌ക്കുക എന്നതാണ് ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റിന്‍റെ ലക്ഷ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.